Spread the love

സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതുള്‍പ്പെടെ ജി സുരേഷ് കുമാര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ വിമര്‍ശിച്ച ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാല്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. ആന്‍റണി പെരുമ്പാവൂര്‍ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്ത മോഹന്‍ലാല്‍ ‘നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം’ എന്നും കുറിച്ചിട്ടുണ്ട്.

സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നും എടുത്ത് പറഞ്ഞ് വിമര്‍ശനവുമായി ആയിരുന്നു ആന്‍റണിയുടെ പോസ്റ്റ്. അതിലൊന്നായിരുന്നു എമ്പുരാന്‍റെ ബജറ്റിനെക്കുറിച്ച് സുരേഷ് കുമാര്‍ പരസ്യമായി പറഞ്ഞു എന്നത്. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ അടക്കം നിരവധി താരങ്ങള്‍ ആന്‍റണിക്ക് ഐക്യദാര്‍ഢ്യം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ അഭിപ്രായം സുരേഷ് കുമാര്‍ മാത്രമായി എങ്ങനെയാണ് തീരുമാനിക്കുക എന്നതായിരുന്നു ആന്‍റണിയുടെ പ്രധാന വിമര്‍ശനങ്ങളില്‍ ഒന്ന്. എന്നാല്‍ സംഘടനയുടെ കൂട്ടായ തീരുമാനമാണ് താന്‍ വാര്‍ത്താസമ്മേളനത്തിലൂടെ പറഞ്ഞതെന്ന് ആന്‍റണിയുടെ വിമര്‍ശനം വന്നതിന് പിന്നാലെ ജി സുരേഷ് കുമാര്‍ പ്രതികരിച്ചിരുന്നു.

Leave a Reply