മധുര :ലോക്ഡൗൺ നിയമങ്ങൾ മറികടന്ന് വിമാനത്തിൽ വെച്ച് കല്യാണം നടത്തി. ആപ്പിലായിരിക്കുകയാണ് മധുരയിലെ നവദമ്പതികൾ. ഞായറാഴ്ചയായിരുന്നു സംഭവം.
മധുരയിൽ നിന്ന് തൂത്തുക്കുടി യിലേക്ക് ചാർട്ടർ ചെയ്ത വിമാനത്തിൽ വച്ച് വിവാഹം നടത്തുകയായിരുന്നു. സംഭവത്തിൽ ദമ്പതികൾക്കെതിരെ പോലീസും വിമാനക്കമ്പനിക്കെതിരേ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും അന്വേഷണം തുടങ്ങി. പൈലറ്റിനെയും മറ്റു ജീവനക്കാരെയും താൽക്കാലികമായി നീക്കുകയും ചെയ്തു.
ലോക്ഡൗണും, കോവിഡ് മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയുള്ള ആകാശ വിമാനത്തിൻറെ ദൃശ്യങ്ങൾ വൈറൽ ആയതിനു പിന്നാലെ സംഭവം വിവാദമാകുകയായിരുന്നു.വിവാഹ ചടങ്ങുകളിൽ 10 പേർക്ക് പങ്കെടുക്കാനാണ് തമിഴ്നാട് സർക്കാരിൻറെ അനുമതി. എന്നാൽ ഈ നിയമം മറികടന്ന് ആകാശത്ത് വിമാനം നടത്താമെന്ന ബുദ്ധിയിൽ സ്പേസ് ജെറ്റ് വിമാനം ചാർജ് ചെയ്ത 167 ബന്ധുക്കളെയും വധുവിനെയും കൂട്ടി വിമാനത്തിൽ വച്ച് വിവാഹം നടത്തുകയായിരുന്നു. പിന്നാലെയാണ് സംഭവം വൈറൽ ആകുകയും വിവാദമാവുകയും ചെയ്തത്.
വിവാഹം കഴിഞ്ഞ് ഭൂമിയിലെത്തിയ ദാമ്പതികൾക്കും, ബന്ധുക്കൾക്കുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവാഹത്തിൽ പങ്കെടുത്തവരെ ക്വാറന്റിനിലേക്ക് മാറ്റാനാണ് പോലീസ് ആലോചിക്കുന്നത്. വ്യോമാനയ രംഗത്തെ നിയമങ്ങൾ ലംഘിച്ചതിനെക്കുറിച്ച്
ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ,സ്പേസ് ജെറ്റിനോട് വിശദീകരണം തേടിയിരിക്കുകയാണ്.