Spread the love

മലയാള പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഭാരം തരാൻ പോകുന്ന സന്തോഷ വാർത്ത കുറച്ചു ദിവസം മുൻപ് വന്നിരുന്നു. 11 വർഷത്തെ ഇടവേളയ്ക്കു ശേഷം സൂപ്പർസ്റ്റാർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഒന്നിച്ച് അഭിനയിക്കാൻ പോകുന്നു എന്നായിരുന്നു അത്. സിനിമയുടെ നിർമ്മാണം മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും ഒരുമിച്ച് ആകും ഏറ്റെടുക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ചിത്രത്തിന്റെതായ ഓരോ അപ്‍ഡേറ്റും ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ലെങ്കിലും മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഡേറ്റിനെ കുറിച്ച് പ്രചരിക്കുന്ന വാർത്തകളിപ്പോൾ ശ്രദ്ധേയമാകുന്നത്.

മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി 100 ദിവസത്തോളം ആണ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ മോഹൻലാലിനാകട്ടെ ഏകദേശം 30 ദിവസത്തെ ചിത്രീകരണമാണുണ്ടാകുക. കുഞ്ചാക്കോ ബോബന്റെ ഡേറ്റ് ലൈൻ ഇതുവരെ വ്യക്തമായിട്ടില്ലെന്നുമാണ് ഫ്രൈഡേ മാറ്റ്‍നിയുടെ റിപ്പോര്‍ട്ട്.‍

ഡീ ഏജിംഗ് ടെക്‍നോളജി ഉപയോഗിക്കാനും ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും എന്നും സൂചിപ്പിക്കുകയാണ് ഒടിടിപ്ലേ. റിപ്പോര്‍ട്ടനുസരിച്ച് സംഭവിച്ചാല്‍ ഡീ ഏജിംഗ് ആദ്യമായി മലയാളത്തിലും അത്ഭുതമാകും.

Leave a Reply