ദീർഘനാളത്തെ കാത്തിരിപ്പിനു ശേഷം ലോകത്തിൽ തന്നെ അപൂർവമായ ഡ്രൈവ് ഇൻ ബീച്ചുകളിലൊന്നായ കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് കെ.ടി.ഡി.സിയുടെ റിസോർട്ട് ഒരുങ്ങുകയാണ്. പദ്ധതിയുടെ ശിലാസ്ഥാപനം നാളെ നടക്കും. മുഴുപ്പിലങ്ങാട് ബീച്ചിൽ റിസോർട്ട് ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ 2008-ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ കാലത്താണ് ആരംഭിച്ചത്. എന്നാൽ തുടർന്നു വന്ന സർക്കാരിൻ്റെ കാലത്ത് നടപടികൾ മുന്നോട്ടു പോകാതിരുന്നതിനാൽ 2016-ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് പദ്ധതി പുനരുജ്ജീവിപ്പിച്ചത്.
തീരദേശ വികസന അതോറിറ്റിയുടെ അനുമതിയടക്കം നിരവധി കടമ്പകൾ കടന്നുകൊണ്ട് പദ്ധതി യാഥാർഥ്യമാവുകയാണ്. നാല് ഏക്കറിലായാണ് ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളോടുകൂടിയ കെ റ്റി ഡി സി ഹോട്ടല്‍ സ്ഥാപിക്കുന്നത്. ഇതിന്‍റെ രണ്ടാംഘട്ടമായി ആകെ 9.5 ഏക്കറില്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും. 40 കോടി രൂപയാണ് ഹോട്ടലിന്‍റെ നിര്‍മ്മാണത്തിനായി ചെലവു പ്രതീക്ഷിക്കുന്നത്. ഹോട്ടല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന്‍റെ ടൂറിസം വികസനത്തില്‍ ഒരു നാഴികക്കല്ലായിരിക്കും ഈ പദ്ധതി.