Spread the love

സെലിബ്രിറ്റികളിൽ മിക്കപ്പോഴും സൈബർ ആക്രമണങ്ങൾക്കിരയാകേണ്ടി വരാറുള്ളത് സ്ത്രീകളാണ്. പുരുഷ താരങ്ങൾക്ക് നേരെയുള്ള വിമർശനങ്ങളിൽ മലയാളികൾ പൊതുവെ കാര്യമായി പങ്കെടുക്കാറില്ല എന്നു വേണം പറയാൻ. പക്ഷെ അപ്പോഴും ചെറിയ കൂട്ടം മലയാളികളുടെ വിമർശന കല്ലേറ് കൊള്ളാറുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ.

ഗോപി എന്ത് ചെയ്താലും ശെരിയും തെറ്റും ചികയലാണ് സോഷ്യൽ മീഡിയ നിവാസികളിൽ ചിലരുടെ പണി. ഗോപിയുടെ മുൻ ബന്ധങ്ങളും തുടരെയുള്ള പങ്കാളികളുമാമായുള്ള വേർപിരിയലും, വിവാഹം കഴിക്കാതെയുള്ള ബന്ധം എന്ന കാഴ്ചപ്പാടുമൊന്നും പലർക്കും ദഹിക്കാത്തതുകൊണ്ട് തന്നെ ഗോപിയുടെ അടുത്ത പ്രണയിനി ആര് എന്ന ആകാംഷയിലാണ് പലരും.

കാര്യങ്ങൾ ഇങ്ങനെയാക്കെ ആയതോടെ ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പോലും പങ്കുവെക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഗോപി സുന്ദർ.’പേജ് ഒന്ന് ആക്ടീവ് ആക്കാം എന്നു വിചാരിച്ചു’ എന്ന തലക്കെട്ടോടെ തന്റെ സ്വന്തം പേജിൽ കഴിഞ്ഞ ദിവസമാണ് ഗോപി തന്റെ സുഹൃത്തായ പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. പോസ്റ്റ് ശ്രദ്ധയിൽ പെടേണ്ട താമസം സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളും പറച്ചിലും കുറ്റങ്ങളുമാണ് ഗോപി സുന്ദറിന് നേരിടേണ്ടി വന്നത്.

‘നിങ്ങള്‍ നിങ്ങളെ ഇഷ്ടം പോലെ ജീവിതം ആസ്വദിക്കൂ.. പക്ഷെ ഒരു കാര്യം പറയാനുണ്ട്, ഇപ്പൊ പാട്ടുകളൊന്നും കാണുന്നില്ല അതും കൂടെയുണ്ടെങ്കില്‍ നമ്മള്‍ ഹാപ്പി’ എന്ന് ഒരാൾ പരിഹാസത്തോടെ കാര്യം അവതരിപ്പിക്കുമ്പോൾ മറ്റൊരാൾ പോസ്റ്റിനു താഴെ പരിധി വിട്ട് സംസാരിക്കുന്നുണ്ട്. ‘ഇനി എത്ര പേജ് ഉണ്ട് അണ്ണാ ബാക്കി’ എന്നായിരുന്നു ആ കമന്റ്. ഇത് പക്ഷെ ഗോപിച്ചേട്ടൻ ചുമ്മാ വിട്ടില്ല. ‘ഒറ്റ വാക്കിൽ പറയാൻ കഴിയാത്ത വിധമുള്ള ഒരു സംഖ്യയും ഒപ്പം 10000000000000000000005115678 നിന്റെ 16 ഉം ബാക്കി ഉണ്ടെടാ’ എന്നായിരുന്നു ഗോപി സുന്ദര്‍ നല്‍കിയ മറുപടി. കുറച്ച് കഴിഞ്ഞ് ഇവള് പറയും വർഷങ്ങളായി ഇങ്ങേര് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന്…അതാണല്ലൊ ട്രെന്റ്’ എന്ന് അൽപ്പം കൂടി വഷളാക്കി കാര്യങ്ങൾ പറയുന്നവരും കമെന്റ് ചെയ്യുന്നവരുടെ കൂട്ടത്തിലുണ്ട്.

‘പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ട്’, ‘അണ്ണാ ഇതിന്റെ ഇടക്ക് ഒരു പാട്ടെങ്കിലും ഇറക്കാന്‍ ശ്രദ്ധിക്കണം’ എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍. ഈ കമന്റുകള്‍ക്ക് മറുപടിയായി തന്റെ പുതിയ പാട്ടിന്റെ ലിങ്കാണ് ഗോപി സുന്ദര്‍ നല്‍കുന്നത്.

അതേസമയം താരത്തെ അനുകൂലിച്ചും ചിലർ രംഗത്തെത്തുന്നുണ്ട്. വേറെ ഒരാള്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എങ്കില്‍ നമുക്ക് എങ്ങനെ വേണേലും ജീവിക്കാം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരു കോപ്പും ഇല്ല നമുക്ക് നമ്മുടെ ഇഷ്ടം പോലെ ജീവിക്കാം. നമ്മുടെ ജീവിതം നമ്മുടെ തീരുമാനങ്ങള്‍ മാത്രം ആയിരിക്കും എന്ന് തുടങ്ങിയ കമന്റുകള്ളും പ്രിയപ്പെട്ട കലാ സ്‌നേഹികളെ നാട്ടുകാരെ നിങ്ങള്‍ ഈ ഫോട്ടോ കണ്ട് അവിടം വിട്ടു പോവുന്നതിനു മുന്‍പ് ഒരു സെക്കന്‍ഡ് നേരം എങ്കിലും താടി വെച്ച ആ മനുഷ്യനെ കൂടി ഒന്ന് നോക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത് അദ്ദേഹത്തിന്റെ പേജാണ് ,അദ്ദേഹം ആണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത് എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

Leave a Reply