Spread the love

നടി മെറീന മൈക്കിളിന്റെ പഴയൊരു പരാമർശം വൈറൽ ആയതോടെ പേളി മാണിക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനം. പേരെ‌ടുത്ത് പറയാതെ കാണാൻ ഏറെ കുറെ തന്നെ പോലെ ഇരിക്കുന്ന ഒരു അവതാരിക മുൻപ് ഒരിക്കൽ ഒരു ഷോയിൽ ​ഗസ്റ്റ് താൻ ആണെന്ന് പറഞ്ഞപ്പോൾ ഷോ ചെയ്യാൻ താൽപര്യം ഇല്ലെന്ന് പറഞ്ഞ് അപമാനിച്ചു എന്നായിരുന്നു മറീന പറഞ്ഞത്.

ആ പ്രമുഖ ആങ്കർ ഇപ്പോൾ മോട്ടിവേഷണൽ സ്പീക്കർ കൂടിയാണെന്നും മറീന കൂട്ടിച്ചേർത്തിരുന്നു. ഞങ്ങൾ രണ്ട് പേരും കാണാൻ ഒരു പോലെയാണെന്ന നടിയുടെ പരാമർശം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശകലനം ചെയ്ത പ്രേക്ഷകർ ആള് പേളി മാണി തന്നെ ഉറപ്പിക്കുകയായിരുന്നു. സംഭവം എന്തായാലും ചർച്ചാ വിഷയമായതോടെ പേളി മാണിയെന്ന നന്മ മരം വീണു, സ്വന്തം യുട്യൂബ് ചാനലിൽ കാണിക്കുന്ന മോട്ടിവേഷനും സൗമ്യ സ്വഭാവവുമൊക്കെ വെറും അഭിനയം ആണെന്ന തരത്തിലുമൊക്കെയായി കമെന്റുകൾ. യഥാർത്ഥ സ്വഭാവം മറച്ചുവെച്ച് ക്യാമറയ്‌ക്കുമുന്നിൽ തകർത്ത് അഭിനയിക്കുന്ന പേളിയേക്കാൾ നല്ല വ്യക്തി മെറീന തന്നെ, പേളിയുടെ ഫേക്കായ സ്വഭാവത്തെ ആയിരുന്നോ ഇത്രയും കാലം സ്നേഹത്തോടെ ആരാധിച്ചത്, നിഷ്കളങ്ക, തമാശക്കാരിഭാവവുമൊക്കെ അഭിനയമായിരുന്നല്ലേ എന്ന് തുടങ്ങി നീളുന്നു നെഗറ്റീവ് കമെന്റുകൾ. കാര്യങ്ങൾ ഇങ്ങനെ ചർച്ചയും വിവാദവുമൊക്കെയായി നീങ്ങുകയാണെങ്കിലും പേളി മാണിയാണോ അവ​ഗണിച്ച ആങ്കറെന്ന ചോദ്യത്തിന് മെറീന ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ല.

അതേസമയം എബി ഉൾപ്പെടെയുള്ള സിനിമകൾ ചെയ്ത് വരുന്ന സമയത്ത് ആയിരുന്നു മറീന പറയുന്ന സംഭവം നടക്കുന്നത്. താരത്തിന്റെ അഭിമുഖത്തിനായി ഒരു ചാനലിൽ നിന്നും തുടരെ വിളിക്കുകയായിരുന്നു. ഒരുപാട് തവണ വിളിക്കുകയും പിന്നീട് അവർ തന്നെ ക്യാൻസൽ ചെയ്യുകയും ചെയ്യും. താൻ പല തവണ മേക്കപ്പും കോസ്റ്റ്യൂമുമെല്ലാം സെറ്റ് ചെയ്തുവെന്നും ഇത്തരത്തിൽ മൂന്നാമത് വിളിച്ചപ്പോൾ ഇനിയും കാൻസൽ ചെയ്താൽ നാണക്കേടാണ് എന്ന് താൻ തീർത്ത് പറയുകയായിരുന്നുവെന്നും നടി പറയുന്നു. എന്നാൽ ഒടുവിൽ ഇന്റർവ്യൂ നടന്നപ്പോൾ നിലവിലുള്ള ഷോയുടെ ആങ്കർ മാറിയിരുന്നെന്നാണ് മറീന പറഞ്ഞത്. മുമ്പ് ആങ്കർ ചെയ്ത കുട്ടിക്ക് ഞാനാണ് ​ഗസ്റ്റ് എന്ന് പറഞ്ഞപ്പോൾ ഷോ ചെയ്യാൻ താൽപര്യം ഉണ്ടായില്ലെന്ന് അറിയാൻ കഴിഞ്ഞുവെന്നുമാണ് താരം പറഞ്ഞത്.

അതേസമയം പ്രശ്‌നം കാര്യമായി പഠിച്ച പല പ്രേക്ഷകരും 2017 ൽ മെറീനയുടെ എബി റിലീസ് ചെയ്യുന്നസമയത്ത് ടമാർ പടാർ എന്ന ഷോയിൽ പേളി ആങ്കറായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. പിന്നീട് പേളിക്ക് പകരം ലക്ഷ്മി നക്ഷത്ര ആങ്കറായെത്തുകയായിരുന്നു. താൻ അതിഥിയായെത്തിയപ്പോൾ മുതൽ ഷോയിൽ പുതിയ ആങ്കറായിരുന്നെന്ന് മെറീന പറയുന്നു. എന്തായാലും തന്നെ പോലെ തന്നെ കാണാൻ എന്ന് മറീന പറഞ്ഞ അവതാരിക പേളി മാണി തന്നെയെന്ന് ഉറപ്പിച്ച മട്ടാണ് സോഷ്യൽ മീഡിയ നിവാസികൾക്ക്.

Leave a Reply