ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലിന്റെ വിവാഹമോചന വാർത്തകൾ സജീവമാകുന്നതിനിടെ മറ്റൊരു ഇന്ത്യൻ താരവും വിവാഹ ബന്ധം അവസാനിപ്പിക്കുന്നതായി സൂചന. മനീഷ് പാണ്ഡെയും ഭാര്യയും നടിയുമായ അശ്രിത ഷെട്ടിയുമാണ് വിവാഹമോചിതരാകുന്നതെന്നാണ് സൂചനകൾ. ഇരുവരും ഇസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് വാർത്തകൾ ചൂടുപിടിച്ചത്. മോഡലുകൂടിയായ ആശ്രിത തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചിരുന്നു.
മുംബൈയിൽ 2019 ഡിസംബർ 2നായിരുന്നു ഇവരുടെ വിവാഹം. റിപ്പോർട്ടുകൾ പ്രകാരം അടുത്തകാലത്തായി ഇരുവരെയും ഒരുമിച്ച് കാണാറില്ലെന്നാണ് സൂചന. കഴിഞ്ഞ ജൂൺ മുതൽ മനീഷിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും അശ്രിത ഷെട്ടി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിരുന്നു. ഇപ്പോൾ മനീഷും ഇൻസ്റ്റഗ്രാമിൽ നിന്ന് ഭാര്യക്കൊപ്പമുള്ള ചിത്രങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
പരസ്പരം അൺഫോളോ ചെയ്തതിന് പിന്നാലെയാണിത്. ചഹലും ധനശ്രീ വർമയും വിവാഹമോചിതാരുകുന്ന എന്ന തരത്തിൽ വാർത്തകൾ സജീവമാണ്. ഇതിന് പിന്നാലെയാണ് മറ്റൊരു താരദമ്പതികൾ കൂടെ വേർപിരിയലിന്റെ വക്കിലെത്തിയത്. ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2017-ലാണ് അശ്രിത ഒടുവിൽ അഭിനയിച്ചത്.