കുഞ്ഞെൽദോയ്ക്ക് പിന്നാലെ ആസിഫ് അലിയുടെ ‘എല്ലാം ശരിയാകും’ തിയറ്ററുകളിലേക്ക്
കൊവിഡ് ഇളവുകൾ വരുന്നതോടെ തിയറ്ററുകൾ തുറക്കാനും ഉടൻ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ്
സിനിമാ ലോകം. കൂടുതൽ സിനിമകൾ തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മോഹൻലാൽ ചിത്രങ്ങളായ
മരയ്ക്കാറും ആറാട്ടും ആണ് ആദ്യം റിലീസ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ആസിഫ് അലി ചിത്രങ്ങളുടെയും
തിയറ്റർ റിലീസ് പുറത്തുവിട്ടു.
കുഞ്ഞെൽദോയ്ക്ക് പിന്നാലെ ആസിഫ് അലിയുടെ ‘എല്ലാം ശരിയാകും’ ആണ് തിയറ്ററുകളിൽ എത്തുന്നത്.
സിനിമയിൽ ഒരു യുവ രാഷ്ട്രീയക്കാരനായാണ് ആസിഫ് എത്തുന്നത്.
ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 17ന് ആണ് റിലീസ് ചെയ്യുന്നത്. രജിഷ വിജയൻ ആണ് നായിക.
ആസിഫ-രജിഷ ജോഡി ആദ്യം ഒരുമിച്ച അനുരാഗക്കരിക്കിൻ വെള്ളം ഹിറ്റായിരുന്നു. ഈരാറ്റുപേട്ട ആയിരുന്നു ചിത്രത്തിന്‍റെ
പ്രധാന ലൊക്കേഷൻ.
വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ്
ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി,
ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി തുടങ്ങിയവർ മറ്റ് പ്രധാന വേഷത്തിലെത്തുന്നു.
ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ഒസേപ്പച്ചനാണ് സംഗീതം. തോമസ് തിരുവല്ലയും ഡോ പോള്‍ വര്‍ഗീസും
ചേര്‍ന്നാണ് നിര്‍മാണം.