നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ജൂൺ ഒമ്പതിന് വിവാഹിതരായിരുന്നു. മഹാബലി പുരത്തെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ശേഷം ഇരുവരും പൊതുമധ്യത്തിൽ എത്തിയ ആദ്യ ചിത്രങ്ങൾ വൈറലാകുകയാണ്. വിവാഹ ശേഷം ഇരുവരും തിരുപ്പതിയിൽ ദർശനം നടത്താനെത്തിയ ചിത്രങ്ങൾ ആണിത്. വ്യാഴ്ച മഹാബലിപുരത്ത് ഹിന്ദു ആചാരപ്രകാരം നടന്ന ചടങ്ങിൽ ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഏതാനും സിനിമാ പ്രവർത്തകരും മാത്രമാണ് പങ്കെടുത്തിരുന്നത്. സൂപ്പർ താരങ്ങളായ രജിനികാന്ത്, സൂര്യ,കാർത്തിക്, ബോളിവുഡിൽ നിന്നും ഷാരൂഖ് ഖാൻ, മലയാള സിനിമാലോകത്തുനിന്നും ദിലീപ് തുടങ്ങിയ താരങ്ങൾ ചടങ്ങിനെത്തിയിരുന്നു.