മുകേഷ്, ജയസൂര്യ, ബാലചന്ദ്രമേനോൻ എന്നിവർക്ക് പിന്നാലെ ജാഫർ ഇടുക്കിക്കെതിരെയും ലൈംഗികാതിക്രമ പരാതി നൽകി നടി. ഹോട്ടൽ മുറിയിൽ വച്ച് തന്നോട് മോശമായി പെരുമാറിയെന്നും ലണ്ടനിൽ നടന്ന സ്‌റ്റേജ് ഷോയ്‌ക്കിടെ സ്‌പോൺസർമാരിലൊരാളുടെ പക്കലിലേക്ക് തന്നെ പറഞ്ഞുവിടാൻ ശ്രമിച്ചെന്നും പരാതിയിൽ നടി ആരോപിക്കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പരാതിക്കാസ്പദമായ സംഭവം. ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മോശം അനുഭവമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിലായി അയച്ച പരാതിയിൽ നടി പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിലെ അഭിമുഖങ്ങളിലൂടെ നടി പങ്കുവച്ചിരുന്നു.