Spread the love

കൂമൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്ന മിറാഷ് എന്ന ചിത്രത്തിന് ആരംഭം. ജീത്തു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആസിഫ് അലിയുടെ നായികയായി അപർണ്ണ ബാലമുരളിയാണ് എത്തുന്നത്. നിലവിൽ വിജയകരമായി പ്രദർശനം തുടരുന്ന രേഖാചിത്രത്തിന് ശേഷം ആസിഫ് അലി നായകനായി എത്തുന്ന ചിത്രം കൂടിയാണ് മിറാഷ്.

സെവൻ വൺ സെവൻ പ്രൊഡക്ഷൻസിന്റെയും ബെഡ് ടൈം സ്റ്റോറിസിന്റെയും സഹകരണത്തോടെ ഇ 4 എക്സ്പിരിമെൻ്റ്‌സും നാദ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്ത, ജതിൻ എം സേതി, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ മാസം ആദ്യമായിരുന്നു ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം. നിങ്ങള്‍ അടുത്തെത്തുന്തോറും മങ്ങും എന്ന ടാഗ് ലൈനോടെയാണ് ടൈറ്റിൽ പോസ്റ്റർ എത്തിയത്. ഹക്കിം ഷാ, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ. സതീഷ് കുറുപ്പാണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി. വി എസ് വിനായക് ആണ് എഡിറ്റർ.

Leave a Reply