സൗദി അറേബ്യക്ക് പിന്നാലെ യുഎഇയിലും അമേരിക്കയിലും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. യുഎയിലേക്ക് എത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. അമേരിക്കയിലെ കാലിഫോർണിയയിൽ കഴിഞ്ഞ 22ന് ആഫ്രിക്കയിൽ നിന്നുമെത്തിയ യുവാവിൽ ആണ്ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്നലെ സൗദി അറേബ്യയിലും വൈറസ് സ്ഥിരീകരിച്ചിരുന്നു.