Spread the love

ഇന്റർവ്യൂ സ്റ്റാർ എന്ന ഒറ്റ ടാഗ് മതി മലയാളികൾക്ക് ഞൊടിയിടയ്ക്കുള്ളിൽ നടനും സംവിധായകനും തിരക്കഥാ കൃത്തുമായ ധ്യാൻ ശ്രീനിവാസനെ ഓർത്തെടുക്കാൻ. കുറിക്കു കൊള്ളുന്ന മറുപടിയും നർമത്തിലൂടെ ആളുകളെ പിടിച്ചിരുത്തുന്ന വാചക കസർത്തുമാണ് താരത്തിന് ഇത്രവലിയ സ്വീകാര്യത മലയാളികൾക്കിടയിൽ നേടിക്കൊടുത്തത്. പിന്തുണ മാത്രമല്ല ഇതേ വാചക കസർത്തുകളുടെ പേരിൽ നിരവധി വിമർശനങ്ങളും താരം പല വിഷയങ്ങളിലും നേരിട്ടിട്ടുണ്ട്. എന്നാൽ തന്റെ സംസാര രീതികളോ നിലപാടുകളോ മാറ്റാൻ ധ്യാൻ ഒരിക്കലും തയ്യാറായിട്ടില്ല.

ഇപ്പോഴിതാ തന്റെ പേർസണൽ ലൈഫിൽ തനിക്കുണ്ടായ ഏറ്റവും നല്ല നിമിഷങ്ങൾ തനിക്ക് കുഞ്ഞ് ഉണ്ടായ നിമിഷം ആണെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അത് ഒരു പെൺകുഞ്ഞ് കൂടിയായപ്പോൾ കാര്യങ്ങൾ അടിമുടി മാറിയെന്നും ധ്യാൻ പറയുന്നു. അവിടെ മുതൽ ജീവിതം തന്നെ മാറുകയായിരുന്നു.അതിനു ശേഷം സ്ത്രീകളെ കാണുന്ന രീതി തന്നെ മാറിയെന്നും ധ്യാൻ പറയുന്നു.

Leave a Reply