Spread the love

മിനിസ്‌ക്രീനിലൂടെ പ്രേക്ഷക പ്രിയങ്കരിയായി പിന്നീട് വെള്ളിത്തിരയിൽ സജീവമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജു ആദ്യം ശ്രദ്ധിക്കപ്പെട്ടത്.
മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിൽ ലഭിച്ച കഥാപാത്രം താരത്തിന് വലിയ ജനപ്രീതിയും നേടി കൊടുത്തിരുന്നു.

സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയും താഴെ നിന്നും വന്ന് കലയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളെന്ന രീതിയിൽ മഞ്ജുവിനെ പ്രേക്ഷകർ വളരെയധികം അംഗീകരിച്ചിരുന്നു. ഈ സമയത്തായിരുന്നു താരത്തിന്റെ ബിഗ് ബോസ് പ്രവേശനം. ബിഗ് ബോസിലേക്ക് പോയതോട് കൂടി വിമര്‍ശനങ്ങളായി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ വരെ സൈബർ ആക്രമണം അതിരുകടന്നിരുന്നു.

ഇപ്പോഴിതാ അടുത്തിടെ സ്വന്തമാക്കിയ നായകുട്ടിയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മഞ്ജു. “അവൾ …. അവളെ ഞാൻ തങ്കമ്മ എന്ന് വിളിച്ചു… എല്ലാവരും ചോദിച്ചു ഇതെന്ത് പേര്? … പക്ഷേ തങ്കമ്മോ എന്ന് വിളിക്കുമ്പോൾ കുണുങ്ങിക്കുണുങ്ങിയുള്ള അവളുടെ ഒരു വരവുണ്ട്.. എന്തൊക്കെ കിട്ടിയാലും ആ കാഴ്ചയ്ക്ക് പകരം ആവില്ല ഒന്നും.. ഈ ഭൂമിയിലേക്ക് അവളെ കിട്ടിയിട്ട് 60 ദിവസമേ ആകുന്നുള്ളൂ..

ഇന്നിപ്പോൾ എന്റെ ഒറ്റപ്പെട്ട ദിവസങ്ങളിൽ….. എന്‍റെ ഒറ്റപ്പെട്ട യാത്രകളിൽ ..,..ഒറ്റപ്പെട്ട ചിന്തകളിൽ … എല്ലാം എനിക്ക് കൂട്ടിന് എന്റെ തങ്കമ്മയുണ്ട് .. അവളുടെ പരാതികളും കുസൃതികളും പിണക്കങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു ജീവിതം ഇപ്പോൾ …” എന്നാണ് നായകുട്ടിയുടെ വീഡിയോ പങ്കുവെച്ച് മഞ്ജു പറഞ്ഞത്.

Leave a Reply