Spread the love

ലോക്ഡൗണിനു ശേഷം കേരളത്തിൽനിന്നു യുഎഇയിലേക്കുള്ള വിമാനയാത്ര പുനരാരംഭിച്ചു. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്നാണ് ഇന്നലെ സർവീസ് നടത്തിയത്.

After the lockdown, flights from Kerala to the UAE resumed. The service was operated from Kochi and Kozhikode airports yesterday.

കൊച്ചി വിമാനത്താവളത്തിൽ നിന്ന് എയർ അറേബ്യ വിമാനം പുലർച്ചെ 3.50ന് 69 യാത്രക്കാരുമായി ഷാർജയിലേക്കും എമിറേറ്റ്സ് രാവിലെ 10.30ന് 99 യാത്രക്കാരുമായി ദുബായിലേക്കും പറന്നു.യുഎഇ അധികൃതർ കർശനമായ ഉപാധികളോടെയാണ് യാത്രാനുമതി നൽകിയിട്ടുള്ളത്. താമസ വീസ ഉള്ളവരും 2 ഡോസ് വാക്‌സീൻ യുഎഇയിൽ നിന്ന് എടുത്തവരുമാകണം. ഇവർ ജിഡിആർഎഫ്എ, ഐസിഎ പോർട്ടലുകളിൽ റജിസ്റ്റർ ചെയ്യണം.

48 മണിക്കൂർ പ്രാബല്യമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്നെടുത്ത റാപിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. നിലവിൽ, എയർ അറേബ്യ കൊച്ചിയിൽനിന്നു പ്രതിദിനം 2 സർവീസുകൾ നടത്തും. ആദ്യ വിമാനം ഉച്ചയ്ക്ക് 3.30ന് എത്തി 4.40ന് മടങ്ങും. രണ്ടാമത്തെ വിമാനം വൈകിട്ട് 6.40ന് എത്തി 7.20 ന് മടങ്ങും. എമിറേറ്റ്സ് എല്ലാ ദിവസവും സർവീസ് നടത്തും. രാവിലെ 8.44ന് എത്തി 10.30ന് മടങ്ങും. ഇത്തിഹാദ് , ഫ്ലൈ ദുബായ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയും ഉടനെ സർവീസുകൾ ആരംഭിക്കും.കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നാളെ ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. 15ന് ദുബായിലേക്കുള്ള സർവീസിനു എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് തുടങ്ങി. അബുദാബി ബുക്കിങ് ഇന്നോ നാളെയോ ആരംഭിച്ചേക്കും.

വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്ക് 10 കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇന്നലെ യുഎഇയിലേക്കു സർവീസ് നടത്തിയില്ല. എന്നാൽ,മാർഗനിർദേശങ്ങൾ പാലിക്കാത്തതുമൂലം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു ഷാർജയിലേക്കു പോകാനെത്തിയ 19 പേർക്കു മടങ്ങേണ്ടിവന്നു. 2 ഡോസ് വാക്സീൻ യുഎഇയിൽ നിന്നു കുത്തിവച്ചവർക്കു മാത്രമാണു യാത്രാനുമതിയെന്ന് അറിയാതെ വന്നവരാണു മടങ്ങിയവരിലേറെയും.

Leave a Reply