പുഷ്പ 2 റിലീസ് ദിവസം നടൻ അല്ലു അർജുന്റെ സന്ദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിക്കുകയും ഇവരുടെ മകൻ കോമയിലാവുകയും ചെയ്ത സംഭവത്തിന്റെ തുടർചലനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമകളുടെ റിലീസിനോടനുബന്ധിച്ച് താരങ്ങൾ തിയേറ്റർ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനമെടുത്തിരിക്കുകയാണ് തെലങ്കാന സർക്കാർ.
സിനിമകളുടെ പ്രചാരണത്തിന്റെ ഭാഗമായി താരങ്ങളുടെ തിയേറ്റർ സന്ദർശനം അനുവദിക്കില്ലെന്ന് തെലങ്കാന നിയമസഭയിൽ അറിയിച്ചിരിക്കുകയാണ് സിനിമാട്ടോഗ്രഫി വകുപ്പ് മന്ത്രി കോമാട്ടി റെഡ്ഡി വെങ്കട് റെഡ്ഡി. അധിക ഷോകൾ അനുവദിക്കില്ല. സിനിമാ വ്യവസായത്തിൻ്റെ പ്രോത്സാഹനത്തിനായി സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത് തുടരും. പുഷ്പ 2 അടക്കം മുൻനിര താരങ്ങൾ അഭിനയിക്കുന്ന ബിഗ് ബജറ്റ് സിനിമകളുടെ നിരക്ക് വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി
ഡിസംബർ 4 ന് സന്ധ്യ തിയേറ്ററിൽ ഒരു സ്ത്രീയുടെ ജീവനെടുക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിനിമാട്ടോഗ്രഫി മന്ത്രിയുടെ പ്രഖ്യാപനം. മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന വാഗ്ദാനം നടൻ അല്ലു അർജുൻ പാലിച്ചില്ലെന്നാണ് മന്ത്രി പറഞ്ഞത്.