Spread the love


തുര്‍ക്കി ഭൂകമ്പത്തിന്റെ നടുക്കും മാറും മുന്‍പ് അഫ്ഗാനിസ്ഥാനിലും താജിക്കിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചൈന അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടു.

തുര്‍ക്കിയിലും സിറിയയിലും അടുത്തിടെയുണ്ടായ ഭൂകമ്പങ്ങള്‍ വലിയ വിനാശം വിതച്ചതിന് പിന്നാലെയാണ് ഈ ഭൂചലനം ഇന്ന് രാവിലെ 6.07 ഓടെയാണ് അഫ്ഗാനിസ്ഥാനില്‍ ഭൂചലനം ഉണ്ടായത്. ഫൈസാബാദില്‍ നിന്ന് 265 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ചൈനീസ് സ്റ്റേറ്റ് ടെലിവിഷന്‍ സിസിടിവി റിപ്പോര്‍ട്ട് ചെയ്തു. ഭൂചലനത്തില്‍ ആള്‍നാശമോ മറ്റു നാശനഷ്ടങ്ങളെക്കുറിച്ചോ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.

Leave a Reply