
ഒരു വയസ് പൂർത്തീകരിച്ച സാമൂഹിക മാധ്യമങ്ങളിൽ വൻ സ്വധീനമുള്ള ഒരു കുട്ടി സെലിബ്രിറ്റിയുണ്ട് അങ്ങ് അമേരിക്കയിൽ. യാത്രാ ബ്ലോഗർമാരായ ജെസ്സിന്റെയും സ്റ്റീവിന്റെയും പൊന്നോമന പുത്രനാണ് ബ്രിഗ്‌സ് ഡാരിങ്ടൺ എന്ന ഈ കുട്ടി സെലിബ്രിറ്റി. കാൻസാസ്, യൂട്ട, അരിസോണ, ഫ്‌ലോറിഡ, അലാസ്‌ക, ന്യൂ മെക്‌സിക്കോ എന്നിവയുൾപ്പെടെ 16 ഓളം യു.എസ്. സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു. ഇതോടകം 45 ഓളം വിമാനയാത്രകൾ നടത്തിക്കഴിഞ്ഞു. കഴിഞ്ഞവർഷം ഒക്‌ടോബർ 14നായിരുന്നു ഈ കുട്ടി സെിബ്രിറ്റിയുടെ ജനനം. ആളുകളെ യാത്രകളിലേക്ക് ആകർഷിക്കുന്ന ലോകത്തിലെ ഏറ്റവും പ്രായ കുറഞ്ഞ വ്യക്തി ബ്രിഗ്‌സ് ആയിരിക്കുമെന്നാണ് അമ്മയായ ജെസിന്റെ വിലയിരുത്തൽ. ടിക് ടോക്കിൽ 2.5 ലക്ഷം ആരാധകരും ഇൻസ്റ്റാഗ്രാമിൽ 34,000 ഫോളോവേഴ്‌സും ബ്രിഗ്‌സിനുണ്ട്. ബ്രഗ്സിന്റെ കുട്ടിത്തവും നിഷ്കളങ്കതയും സംശയങ്ങളും കണ്ടവരും കേട്ടവരും ഒരിക്കലും മറക്കില്ല. കുട്ടികൾ നടത്തുന്ന ഒരുപാട് ബ്ലോഗുകൾ ഓൺലൈനിൽ ഉണ്ടെങ്കിലും കൈക്കുഞ്ഞുങ്ങളുമായുള്ള ഒരെണ്ണം ഇതാദ്യമാണ്.