Spread the love

ഇന്ത്യൻ ആർമിയിൽ അഗ്‌നിപഥ് നിയമനത്തിനുള്ള റിക്രൂട്ട്‌മെൻറ് റാലി ജൂൺ 15 മുതൽ 20 വരെ തലശ്ശേരി ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ സ്മാരക മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടക്കും. കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകൾ, മാഹി, ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള, പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത പുരുഷ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

പത്താം ക്ലാസ് പാസായവർക്കുള്ള അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്‌നിവീർ ടെക്‌നിക്കൽ, അഗ്‌നിവീർ ട്രേഡ്‌സ്മാൻ, എട്ടാം ക്ലാസുകാർക്കുള്ള അഗ്‌നിവീർ ട്രേഡ്‌സ്മാൻ, അഗ്‌നിവീർ ക്ലാർക്ക്, സ്‌റ്റോർ കീപ്പർ, ടെക്‌നിക്കൽ വിഭാഗങ്ങൾ എന്നിവയിലേക്കാണ് പ്രവേശനം.

പ്രായം, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾ 2023 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിലും വെബ്‌സൈറ്റിലും ഉണ്ട്.
പൊതുപ്രവേശന പരീക്ഷയുടെ വിശദ വിവരങ്ങൾ https://www.joinindianarmy.nic.in/ എന്ന വെബ്‌സൈറ്റിലുണ്ട്. അഡ്മിറ്റ് കാർഡ് രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് മെയ് 31ന് അയച്ചു. റാലി അഡ്മിറ്റ് കാർഡ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്യുക.

⭕️റാലിയിൽ ഇടനിലക്കാരുടെ ഇരകളാവാതെ ശ്രദ്ധിക്കുക.

⭕️ഇടനിലക്കാരായി എത്തുന്നവർക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകളോ പണമോ കൈമാറാതിരിക്കാൻ ജാഗ്രത പാലിക്കുക.

⭕️അത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അടുത്ത പോലീസ് സ്‌റ്റേഷനിലോ ആർമി റിക്രൂട്ട്മെന്റ് ഓഫീസിലോ അറിയിക്കുക.

ഓൺലൈൻ പരീക്ഷയുടെയും റാലിയിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമാണ് തെരഞ്ഞെടുപ്പെന്ന് കോഴിക്കോട് ആർമി റിക്രൂട്ട്‌മെൻറ് ഓഫീസ് അറിയിച്ചു. ഫോൺ :0495 2383953 ഇമെയിൽ:arocalicut67@ജിമെയിൽ.com , malabarhill-67@gov.in

Leave a Reply