അഗ്നിവീര്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് അയോഗ്യത കല്‍പ്പിച്ച് കരസേന. ഇവര്‍ക്ക് അഗ്നിവീര്‍ റിക്രൂട്ട്മെന്‍റുകളില്‍ പങ്കെടുക്കാനാവില്ല. പ്രതിഷേധങ്ങള്‍ റിക്രൂട്ട്മെന്‍റിനെ ബാധിച്ചിട്ടില്ലെന്നും കോഴിക്കോട് അഗ്നിവീര്‍ റിക്രൂട്ട്മെന്‍റിനെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.കേരളത്തില്‍ വടക്കന്‍ മേഖല റിക്രൂട്ട്മെന്‍റ് റാലിയില്‍ 23000 ഓളം പേര്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ പതിമൂവ്വായിരത്തി ഒരു നൂറോളം പേര്‍ ഇതിനകം റാലിക്കെത്തി. എഴുനൂറ്റിഅഞ്ച് പേര്‍ പ്രാഥമിക യോഗ്യത നേടി.കേരളത്തിലെ യുവാക്കള്‍ എഴുത്തു പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ കായിക ക്ഷമത കുറേക്കൂടി മെച്ചപ്പെടാനുണ്ടെന്നാണ് കരസേനയുടെ വിലയിരുത്തല്‍.