‘സന്തോഷം കൊണ്ട് കണ്ണുനിറയുക എന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞിട്ടില്ലാത്ത ഒന്നായിരുന്നു. സങ്കടത്തിലോ ദേഷ്യത്തിലോ മാത്രമാണ് എന്റെ കണ്ണുകൾ നിറഞ്ഞിട്ടുള്ളത്. സന്തോഷം ഇന്നേവരെ എനിക്കൊരു തുള്ളി കണ്ണീരു പോലും സമ്മാനിച്ചിട്ടില്ല’ സഹോദരി ദിയ കൃഷ്ണയ്ക്ക് ആൺകുഞ്ഞ് പിറക്കുന്ന കാഴ്ച നേരിൽ കണ്ടത്തിന് പിന്നാലെ നടി അഹാന പറഞ്ഞ വാക്കുകളാണിവ.
നടൻ കൃഷ്ണകുമാറിന്റെ മക്കളിൽ രണ്ടാമത്തെ ആളാണ് ദിയകൃഷ്ണ. വലിയ ഫാൻ ബേസ് ഉള്ള വ്ലോഗർ എന്നതിലുപരി ഒരു സംരംഭക കൂടിയാണ് ദിയ. ഇക്കഴിഞ്ഞ ദിവസങ്ങളിൽ തന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ദിയ പൂർണ ഗർഭിണിയായിരുന്നു. തന്റെ ജീവിതത്തിലെ സുഖങ്ങളും ദുഃഖങ്ങളും എല്ലാം തന്റെ ഫോളോവേഴ്സിനെ ഒരു കുടുംബമായി കാണുന്ന ദിയ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ തന്റെ സ്ഥാപനത്തിലെ ജീവനക്കാരികൾ തന്നെ സാമ്പത്തികമായി വലിയ രീതിയിൽ വഞ്ചിച്ചപ്പോഴും ദിയ തന്റെ യൂട്യൂബ് ചാനൽ വഴി എല്ലാം തുറന്നു പറഞ്ഞിരുന്നു. ഗർഭിണിയായിരിക്കുമ്പോൾ ഇത്ര വലിയ മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകേണ്ടി വന്നതിനെ പറ്റിയും അന്ന് താരം തുറന്നു പറഞ്ഞിരുന്നു.
എന്തായാലും ഇപ്പോൾ താരത്തിന് ഒരു ആൺകുഞ്ഞ് പിറന്നുവെന്ന സന്തോഷ വാർത്തയാണ് ദിയയുടെ വ്ലോഗുകളിലെ ഏറ്റവും പുതിയ വിശേഷം. ഇതുപോലെതന്നെ ആരാധകർ വലിയ ആകാംക്ഷയോടെ ചോദിച്ചിരുന്ന കാര്യമായിരുന്നു കുഞ്ഞിന് വയ്ക്കാൻ പോകുന്ന പേരിനെക്കുറിച്ച്. ഇപ്പോഴിതാ ഇതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സഹോദരി ആഹാന .നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. കുഞ്ഞിനെ വീട്ടില്‍ വിളിക്കുന്ന പേര് ഓമിയെന്നാണെന്ന് അഹാന ഇത് സംബന്ധിച്ച് പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കുന്നു.
, ജൂലൈ 5-ന് വൈകുന്നേരം 7:16-ന്, എന്റെ സഹോദരി ഒരു കുഞ്ഞിന് ജന്മം നൽകി. അവൻ ഈ ലോകത്തേക്ക് വരുന്നത് ഞാൻ കണ്ടു. മനുഷ്യന്റെ ജനനം എത്രമാത്രം മാന്ത്രികവും അതിശയകരവുമാണെന്ന് ഞാൻ നേരിട്ടറിഞ്ഞു. എന്റെ ജീവിതത്തിലേക്ക് ഒരു പുതിയ അംഗത്തെ ഉൾക്കൊള്ളാൻ എനിക്ക് കഴിയില്ലെന്ന് ഞാൻ കരുതിയ സമയത്താണ് നീയോം ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നതും എന്നെ പലരീതിയിലും അത്ഭുതപ്പെടുത്തിയതും. എന്റെ ജീവിതത്തിൽ ആദ്യമായി സന്തോഷം കൊണ്ടുള്ള കണ്ണുനീർ ഞാനറിഞ്ഞു. ഇപ്പോൾ, ഈ ഓമനത്തമുള്ള, ശാന്തനായ കുഞ്ഞുവാവയോട് എനിക്ക് അടങ്ങാത്ത സ്നേഹവും ഭ്രാന്തമായ ആരാധനയുമാണ്. അവന്റെ കുഞ്ഞിക്കാലുകളും, അവന്റെ ഗന്ധവും, ചുണ്ടുകളും, കണ്ണുകളും എല്ലാം ഞാൻ ഇതിനോടകം സ്നേഹിച്ചു കഴിഞ്ഞു. വരും വർഷങ്ങളിൽ അവനിലെ എല്ലാത്തിനെയും പ്രണയിക്കാൻ ഞാൻ കാത്തിരിക്കുന്നു! നീയം (ഞങ്ങളുടെ ഓമി) എത്തിച്ചേർന്നു,” അഹാന കുറിച്ചു.










