Spread the love

മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെ പേരിൽ എത്ര പേർ പ്രശസ്തരാണ് എന്നത് ചോദ്യചിഹ്നമാണ്. ഇവിടെയാണ് നടകൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം പ്രസക്തമാകുന്നത്.

കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ മൂത്ത ആളായ അഹാന കൃഷ്ണകുമാറിനെ മലയാളികൾക്ക് നന്നായി അറിയാം. മലയാളത്തിലെ പ്രധാനപ്പെട്ട യുവനടിമാരിൽ ഒരാളാണിപ്പോൾ അഹാന. ഇപ്പോഴിതാ വിമാനയാത്രയ്ക്കിടെ നടൻ പൃഥ്വിരാജ് സുകുമാരനെ അപ്രതീക്ഷിതമായി കണ്ടപ്പോഴുണ്ടായ സന്തോഷം പങ്കുവയ്ക്കുകയാണ് അഹാന. അതിരാവിലെയുള്ള വിമാനയാത്രകൾ ഇഷ്ടമല്ലെങ്കിലും ഈ യാത്ര ഏറെ പ്രിയപ്പെട്ടതാവാൻ കാരണം പൃഥ്വിയാണെന്നും അഹാന കുറിക്കുന്നു. പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും അഹാന പങ്കുവച്ചിട്ടുണ്ട്.

“അതിരാവിലെയുള്ള ഫ്ലൈറ്റുകൾ ഞാൻ വെറുക്കുന്നു. പക്ഷെ ഇന്നത്തെ യാത്രയെ കുറിച്ച് പറയാതിരിക്കാൻ പറ്റില്ല. കാരണം എനിക്കിഷ്ടപ്പെട്ട രണ്ടുകാര്യങ്ങൾ ഞാൻ കണ്ടു, പൃഥ്വിരാജിനെയും മേഘങ്ങൾക്ക് മുകളിൽ നിന്നുള്ള മനോഹരമായ സൂര്യോദയവും,” എന്നാണ് അഹാന കുറിച്ചത്. പൃഥ്വിരാജിനെ കണ്ടപ്പോഴും, സൂര്യോദയം കണ്ടപ്പോഴും മനസ്സിൽ പെട്ടെന്ന് വന്നത് ‘ആംഖോം മേ തേരി’ എന്ന ഗാനമാണെന്നും അഹാന കുറിപ്പിൽ പറയുന്നു.

Leave a Reply