Spread the love

തിരുവനന്തപുരം ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍# ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ട്രോളായും മീമായും ചര്‍ച്ചയായിരുന്നു. താന്‍ ബീഫ് കഴിക്കാറില്ലെന്നും വീട്ടില്‍ കയറ്റാറില്ലെന്നും കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയാണ് വൈറലായത്. എന്നാല്‍ ഇതിനി പിന്നാലെ അദ്ദേഹത്തിന്റെ മകളും നടിയുമായ അഹാന കൃഷ്ണ തന്റെ ഇഷ്ടവിഭവം ബീഫ് ആണെന്ന വിധത്തില്‍ പറഞ്ഞതും ചര്‍ച്ചയായി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച്‌ വീണ്ടും അഹാന രംഗത്ത് എത്തിയിരിക്കുകയാണ്. അഹാന കൃഷ്ണ.

തന്റെ പിതാവ് ബീഫ് വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് അഹാന പറയുന്നത്. ശാരീരിക പ്രശ്‌നമുള്ളതു കൊണ്ട് പന്നിയിറച്ചി ഒഴിച്ച്‌ ബാക്കി എല്ലാ കാര്യങ്ങളും കഴിക്കാറുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്ന വീഡിയോയുടെ ഭാഗവും അഹാന പങ്കുവെച്ചു. ഇന്‍സ്റ്റ്ഗ്രാം സ്റ്റോറീസിലൂടെയാണ് നടിയുടെ പ്രതികരണം.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബീഫ് വിഭവത്തെ കുറിച്ചും നടി വിശദീകരിച്ചു. പോസ്റ്റ് ചെയ്ത ബീഫ് സിനിമ പ്രൊഡക്ഷന്‍ ടീമില്‍ നിന്നും കുക്ക് ചെയ്തതാണെന്ന് നടി പറയുന്നു. തന്റെ പിതാവ് സെന്‍സിബാളായ ആളാണ്. വിടുവായത്തം പറയുന്ന ആളല്ലെന്നും നടി കുറിച്ചു. ഞാനും പിതാവും രണ്ട് വ്യക്തികളാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ വെച്ചുപുലര്‍ത്താന്‍ അവര്‍ക്ക് അവകാശമുണ്ട്. പക്ഷെ കുറച്ചു കാലമായി ഞാനെന്തു പറഞ്ഞാലും അതെന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു. തന്റെ പിതാവ് എന്ത് അഭിപ്രായം പറഞ്ഞാലും അത് തന്റെ അഭിപ്രായമാക്കി മാറ്റുന്നു, മീമും വാര്‍ത്തയും ഒക്കെ നല്ലതാ, പക്ഷെ ഒരല്‍പം മര്യാദ? പ്‌ളീസ് ഡാ’ എന്നും അഹാനയുടെ പോസ്റ്റില്‍’ അഹാന കുറിച്ചു.

Leave a Reply