കോവിഡ് 19 സ്ഥിരീകരിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവനടി അഹാന കൃഷ്ണ കോവിഡ് നെഗറ്റീവ് ആയി. 20 ദിവസത്തെ ക്വാറന്റീന് ശേഷം തനിക്ക് കോവിഡ് നെഗറ്റീവ് ആയെന്ന വാര്‍ത്ത നടി തന്നെയാണ് സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
20 ദിവസം നീണ്ടുനിന്ന ക്വറന്റീന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് നടി പറയുന്നു. മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കാനും താരം ഇന്‍സ്റ്റയില്‍ കുറിച്ചു. ഒപ്പം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നോടൊപ്പം ഉണ്ടായിരുന്നവര്‍ എന്ന അടിക്കുറിപ്പില്‍ ഉപയോഗിച്ച മരുന്നുകളുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. മൂന്നാമത്തെ ചിത്രമായി തന്റെ ടെസ്റ്റുകള്‍ എടുത്ത ഡിഡിആര്‍സി ലാബിലെ ജീവനക്കാരുടെ ചിത്രവും താരം പങ്കുവെച്ചു.