എ ഐ ക്യാമറ വിവാദത്തിൽ പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ടെൻഡർ നൽകുന്നത് കുറഞ്ഞ ക്വാട്ട് ചെയ്യുന്നവർക്കെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നടപ്പാക്കുന്ന പദ്ധതിക്കായി ഇത്ര ശതമാനം കൊടുക്കേണ്ട ഗതികേട് കേരളത്തിനില്ല, കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ വിശ്വാസ്യത ഇല്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു . തെറ്റ് ആരുടെ ഭാഗത്തായാലും ശതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. യുഡിഎഫും ബിജെപിയും ഒരേമനസോടെ എൽഡിഎഫ് സർക്കാരിനെ എതിർക്കുന്നു. സർക്കാരിന്റെ ജനകീയതയിൽ പ്രതിപക്ഷത്തിന് അസൂയയെന്ന് മുഖ്യമന്ത്രി പറഞ്ഞു.