Spread the love

സംസ്ഥാനത്തെ നിരത്തുകള്‍ ഇന്നു മുതൽ എ.ഐ ക്യാമറയുടെ നിരീക്ഷണത്തിൽ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത വകുപ്പ് സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പിന്തുണയുള്ള ക്യാമറകള്‍ വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരേ ദിവസം പല തവണ നിയമം തെറ്റിച്ചത് ക്യാമറയില്‍ പിടികൂടിയാല്‍ അതിനെല്ലാം പിഴ വീഴും.

സംസ്ഥാനമാകെ 726 എ.ഐ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡപകടങ്ങളിൽ മരിക്കുന്ന 54 ശതമാനം പേർ ഒന്നുകിൽ ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ധരിക്കാത്തവരാണ്. പുതിയ ഗതാഗത സംസ്കാരം കൊണ്ടുവരാൻ എ.ഐ ക്യാമറകൾക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. ഒരിടത്ത് നിയമലംഘനത്തിന് പിടിവീണാൽ ഇതേദിവസം തെറ്റ് വീണ്ടും ആവർത്തിച്ചാൽ പിന്നെയും എ.ഐ ക്യാമറ പിഴചുമത്തും.

14 ജില്ലകളിലും എ.ഐ ക്യാമറകളുടെ കൺട്രോൾ റൂമുണ്ട്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ഇല്ലാത്തതിന് 500 രൂപ, രണ്ടിലധികം പേരുടെ ബൈക്ക് യാത്ര 1000, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം 2000 രൂപ എന്നിങ്ങനെയാണ് പിഴ. അടിയന്തര അവശ്യ വാഹനങ്ങൾക്ക് പിഴയിൽ നിന്ന് ഇളവുണ്ടാകുക.

Leave a Reply