Spread the love

ന്യൂഡൽഹി :രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അടുത്ത 6-8 ആഴ്ചകൾക്കകം ഉണ്ടാകുമെന്നും, ഇതൊഴിവാക്കാൻ സാധിക്കില്ലെന്നും എയിംസ് മേധാവി ഡോ. രൺദീപ് ഗൗലേറിയ.

AIIMS chief warns of third wave of Covid in the country

ആഴ്ചകൾ നീണ്ട അടച്ചിടലിനൊടുവിൽ സംസ്ഥാനങ്ങൾ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയിംസ് മേധാവിയുടെ മുന്നറിയിപ്പ്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ അൺലോക്ക് ആരംഭിച്ചെങ്കിലും നിലനിൽക്കുന്ന കോവിഡ് സ്ഥിതി കണക്കിലെടുക്കാതെയുള്ള പെരുമാറ്റ രീതിയാണ് ജനങ്ങളിൽ കാണുന്നത്. കോവിഡിന്റെ ഒന്ന് രണ്ട് തരംഗങ്ങളിൽ നിന്ന് ആളുകൾ ഒന്നും പഠിച്ചതായി തോന്നുന്നില്ല.ആൾക്കൂട്ടങ്ങളുണ്ടാകുന്നു, ജനങ്ങൾ ഒത്തുചേർന്നു.ദേശീയ എണ്ണം ഉയരാൻ സമയമെടുക്കും എങ്കിലും ആറു മുതൽ എട്ടുവരെ ആഴ്ചകൾക്കുള്ളിൽ മൂന്നാംതരം രാജ്യത്ത് ആരംഭിക്കുമെന്നും ഗുലേറിയ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

രാജ്യത്തെ രണ്ടാം തരംഗം മെഡിക്കൽ സൗകര്യങ്ങളുടെയും, ഉപകരണങ്ങളുടെയും ലഭ്യതയിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. എന്നാൽ ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് വിവിധ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. കോവിഡിന്റെ മൂന്നാംതരംഗത്തിൽ ജനങ്ങൾ എങ്ങനെ പെരുമാറുന്നുവെന്നും, ആൾക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതും അനുസരിച്ചായിരിക്കും കാര്യങ്ങളുടെ പോക്ക് എന്നും ഗുലേറിയ വ്യക്തമാക്കി. പ്രധിദിന കോവിഡ് കണക്ക് കുറഞ്ഞുവരുന്നതിനിടെയാണ് മൂന്നാം തരംഗ മുന്നറിയിപ്പ്. എന്നാൽ, സംസ്ഥാനങ്ങൾ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടൊപ്പം മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു.

Leave a Reply