Spread the love

എയർ ബബിൾ കരാർ: ഔദ്യോഗിക സ്ഥിരീകരണമായി

ഇന്ത്യക്കും സൗദിക്കുമിടയിലുള്ള എയർ ബബിൾ കരാർ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നതോടെ സൗദി പ്രവാസികൾ വലിയ പ്രതീക്ഷയിലും ആശ്വാസത്തിലുമാണുള്ളത്.

ഇന്ത്യൻ സിവിൽ ഏവിയേഷൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഇന്ത്യ എയർ ബബിൾ കരാറിൽ ഒപ്പിട്ട 35 രാജ്യങ്ങളുടെ അപ്ഡേറ്റ് ചെയ്ത പട്ടികയിൽ സൗദി അറേബ്യയും ഉൾപ്പെട്ടിട്ടുണ്ട്. ലിങ്കിൽ 25 ആമതായി സൗദിയെ ലിസ്റ്റ് ചെയ്തത് കാണാം. https://www.civilaviation.gov.in/en/about-air-transport-bubbles

ഇന്ത്യ കരാർ ഒപ്പിട്ടത് പ്രകാരം ഇന്ത്യക്കാർക്കും നേപാളികളും ഭൂട്ടാൻകാർക്കും ഇന്ത്യയിൽ നിന്ന് സൗദിയിലേക് പറക്കാൻ ജനുവരി 1 മുതൽ എയർ ബബിൾ കരാർ പ്രകാരമുള്ള സർവീസ് ഉപയോഗപ്പെടുത്താം. അതോടൊപ്പം ഇന്ത്യൻ വിസയുള്ള സൗദികൾക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാം.

ഇത് വരെ ചാർട്ടേഡ് വിമാനത്തിലും മറ്റു രാജ്യങ്ങളിലൂടെയുള്ള കണക്ഷൻ ഫ്ളൈറ്റിലുമായിരുന്നു ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പറന്നിരുന്നത്.

എന്നാൽ ചാർട്ടേഡ് ഫ്ളൈറ്റുകളും ചില കണക്ഷൻ ഫ്ളൈറ്റുകാരും ചാർജ്ജ് കുത്തനെ വർദ്ധിപ്പിച്ച പ്രവാസികൾക്ക് വലിയ തിരിച്ചടിയായിരുന്നു.

എയർ ബബിൾ കരാർ പ്രകാരം സാധാരണ രീതിയിലെന്ന പോലെത്തന്നെ സർവീസ് നടക്കുമെന്നതിനാൽ ഫ്ളൈറ്റ് സർവീസുകൾ വർദ്ധിക്കുകയും സ്വാഭാവികമായും ടിക്കറ്റ് നിരക്ക് കുറയുകയും ചെയ്യും.

സൗദി ക്വാറൻ്റീൻ നിരക്ക് വർദ്ധിച്ചതും മറ്റും കാരണം വലിയ പ്രയാസം അനുഭവിക്കുന്ന പ്രവാസികൾക്ക് ടിക്കറ്റ് നിരക്ക് കുറയുന്നതോടെ വലിയ ആശ്വാസം ലഭിക്കും.

Leave a Reply