Spread the love

ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സ് മ്യൂസിയം ഒരുങ്ങി..

തിരുവനന്തപുരത്തെ പ്രധാന വിനോദകേന്ദ്രമായ ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ എയര്‍ഫോഴ്സ് മ്യൂസിയം ഒരുങ്ങി. ഇന്ന് വൈകുന്നേരം 3 മണിക്ക് പൊതുജനങ്ങള്‍ക്കായി മ്യൂസിയം തുറന്നുനൽകി.

തിരുവനന്തപുരം നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന സഞ്ചാര കേന്ദ്രം എന്ന നിലയില്‍ ആക്കുളം ടൂറിസ്റ്റ് വില്ലേജിന് വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ സമഗ്ര വികസന പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇതോടൊപ്പം ആക്കുളം കായലിന്‍റെ സംരക്ഷണ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്.

ഇപ്പോള്‍ എയര്‍ഫോഴ്സുമായി ചേര്‍ന്ന് ഏറെ പ്രത്യേകതകളുള്ള ഒരു മ്യൂസിയം കൂടി ഇവിടെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും എയര്‍ഫോഴ്സിനെ കുറിച്ചും, ദേശീയ സുരക്ഷയെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായി ഉപകരിക്കുന്നതായിരിക്കും ഈ മ്യൂസിയം എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ സാങ്കേതിക സഹായത്തോടെ നിര്‍മ്മിച്ച ഈ മ്യൂസിയം ദക്ഷിണേന്ത്യയിലെ പുതുമയാര്‍ന്ന ഒന്നായിരിക്കും.

ആധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയായ ഈ മ്യൂസിയം ഇരു നിലകളിലായാണ് ഉള്ളത്. ഒരു വിമാനത്തിനകത്ത് കയറിയ അനുഭൂതിയോടെ മ്യൂസിയം ആസ്വദിക്കാന്‍ സാധിക്കും. ഇത് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും.

Leave a Reply