Spread the love
രാജസ്ഥാനിൽ വ്യോമസേന വിമാനം തകർന്നു വീണു; 2 പൈലറ്റുമാർ കൊല്ലപ്പെട്ടു

രാജസ്ഥാനിലെ ബാർമറിൽ വ്യോമസേനയുടെ മിഗ്-21 ബൈസൺ യുദ്ധവിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. വ്യോമസേനയുടെ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാത്രി 9.10നായിരുന്നു അപകടം. വ്യോമസേന താവളത്തിൽനിന്ന് പറന്നുയർന്ന ഉടൻ വിമാനം തകർന്നുവീഴുകയായിരുന്നു. ആദ്യം നാട്ടുകാരാണ് വിവരം പുറംലോകത്തെ അറിയിച്ചത്. ഇരു പൈലറ്റുമാരും കൊല്ലപ്പെട്ടതായി ബാർമർ ജില്ലാകലക്ടർ പറഞ്ഞു. പ്രതിരോധമന്ത്രി രാജ്നാഥ്‌ സിങ് വ്യോമസേന മേധാവി വി.ആർ. ചൗധരിയുമായി സംസാരിച്ചു. വ്യോമസേന അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഇവരുടെ സേവനം രാജ്യം എന്നും ഓർമിക്കുമെന്നും രാജ്നാഥ്‌ സിങ് പറഞ്ഞു. 1963ൽ മിഗ് വിമാനം വ്യോമസേനയിൽ ഉൾപ്പെടുത്തിയതിനുശേഷം ഇതുവരെ 400 അപകടങ്ങളിലായി 200 പൈലറ്റ്മാർ അപകടത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യൻ നിർമിതമാണ് മിഗ് വിമാനങ്ങൾ.

Leave a Reply