Spread the love
ദു​ബൈ​യി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ സ​ർ​വി​സ്​ തു​ട​ങ്ങു​ന്നു

ദു​ബൈ: പ്ര​വാ​സി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​യി ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ സ​ർ​വി​സ്​ തു​ട​ങ്ങു​ന്നു. ന​വം​ബ​ർ ഒ​ന്നി​ന്​ കേ​ര​ള​പ്പി​റ​വി ദി​നം മു​ത​ലാ​ണ്​ സ​ർ​വി​സ്​. നി​ല​വി​ൽ ഗോ ​ഫ​സ്റ്റ് മാ​ത്ര​മാ​ണ്​ ദു​ബൈ​യി​ൽ നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തെ​യാ​യി​രു​ന്നു കൂ​ടു​ത​ൽ ക​ണ്ണൂ​ർ പ്ര​വാ​സി​ക​ളും ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ അ​വ​ഗ​ണി​ക്കു​ന്നു എ​ന്ന്​ ആ​രോ​പ​ണ​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ സ​ർ​വി​സ്​ തു​ട​ങ്ങു​ന്ന​ത്.

ആ​ഴ്ച​യി​ൽ നാ​ലു​ ദി​വ​സ​മാ​ണ്​ ദു​ബൈ-​ക​ണ്ണൂ​ർ സ​ർ​വി​സ്. ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ദു​ബൈ​യി​ൽ​നി​ന്ന്​ ക​ണ്ണൂ​രി​ലേ​ക്ക്​ 300 ദി​ർ​ഹ​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്. അ​ഞ്ചു​ കി​ലോ അ​ധി​ക ബാ​ഗേ​ജും അ​നു​വ​ദി​ക്കും. ചൊ​വ്വ, വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ക​ണ്ണൂ​രി​ലേ​ക്ക് പ​റ​ക്കു​ക. വൈ​കീ​ട്ട് യു.​എ.​ഇ സ​മ​യം 6:40ന് ​പു​റ​പ്പെ​ടു​ന്ന IX 748 വി​മാ​നം ക​ണ്ണൂ​രി​ൽ ഇ​ന്ത്യ​ൻ സ​മ​യം 11: 50ന് ​എ​ത്തും. ക​ണ്ണൂ​രി​ൽ നി​ന്ന്​ തി​രി​ച്ച് IX 747 വി​മാ​നം തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 12.50ന് ​പു​റ​പ്പെ​ടും. ദു​ബൈ​യി​ൽ പു​ല​ർ​ച്ച 3.15 ന് ​എ​ത്തും.

നേ​ര​ത്തേ ക​ണ്ണൂ​രി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ഏ​ക രാ​ജ്യാ​ന്ത​ര സ​ർ​വി​സ്​ നി​ർ​ത്തി​യ​ത്​ ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ ക​ഴി​ഞ്ഞ മാ​സം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ്​ രേ​ഖ​പ്പെ​ടു​ത്തി. 96,673 പേ​രാ​ണ് സെ​പ്റ്റം​ബ​റി​ല്‍ ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ന്നു​പോ​യ​ത്. പ്ര​തി​മാ​സം ഒ​രു​ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ യാ​ത്ര ചെ​യ്തി​രു​ന്ന​താ​ണ്.

ദു​ബൈ-​ക​ണ്ണൂ​ർ സ​ർ​വി​സി​ന് പു​റ​മെ ആ​ന്ധ്ര​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ലേ​ക്ക് ഷാ​ർ​ജ​യി​ൽ​നി​ന്ന് പു​തി​യ സ​ർ​വി​സും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ​മാ​സം 31 മു​ത​ൽ തി​ങ്ക​ൾ, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഷാ​ർ​ജ-​വി​ജ​യ​വാ​ഡ സ​ർ​വി​സ്. യു.​എ.​ഇ​യി​ൽ​നി​ന്ന് വി​ജ​യ​വാ​ഡ​യി​ലേ​ക്ക് നേ​രി​ട്ട് സ​ർ​വി​സ് ന​ട​ത്തു​ന്ന ആ​ദ്യ വി​മാ​ന​ക്ക​മ്പ​നി​യാ​ണ് ത​ങ്ങ​ളെ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വാ​ർ​ത്താ​കു​റി​പ്പി​ൽ പ​റ​ഞ്ഞു. രാ​വി​ലെ 11 നാ​ണ് വി​ജ​യ​വാ​ഡ വി​മാ​നം ഷാ​ർ​ജ​യി​ൽ​നി​ന്ന് പുറപ്പെടുക.

Leave a Reply