Spread the love

കുവൈത്തിലേക്ക് എയർഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല ;തട്ടിപ്പിൽ വീഴരുത്,മുന്നറിയിപ്പുമായി അധികൃതർ.


കുവൈത്ത് സിറ്റി: ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് ടിക്കറ്റ് ബുക്കിങ് ചതിയിൽ പെടരുതെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ്. ഇന്ത്യ-കുവൈത്ത് റൂട്ടിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ബുക്കിങ് ആരംഭിച്ചിട്ടില്ല.
ബുക്കിങ് ആരംഭിക്കുന്നതിന് ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിന്റെയും വ്യോമയാന ഡയറക്ടറേറ്റിന്റെയും അനുമതി കാത്തിരിക്കുകയാണ്.
അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. അതിനിടെ വ്യാജ ബുക്കിങ് അറിയിപ്പുകളിൽ വീഴരുതെന്ന് ട്രാവൽ ഏജന്റുമാരോടും യാത്രക്കാരോടും എയർ ഇന്ത്യ അഭ്യർഥിച്ചു.അതേസമയം ജസീറ എയർവേയ്സ് ബുക്കിങ് തുടരുന്നുണ്ട്. അവരുടെ വെബ്സൈറ്റ് വിവരം അനുസരിച്ച് ഈ മാസം ലഭിക്കുന്ന കുറഞ്ഞ നിരക്ക് 127808.00 രൂപയാണ്. ചില ദിവസങ്ങളിൽ നിരക്ക് 217058.00 എന്നും സൈറ്റിൽ കാണിക്കുന്നു. കുവൈത്ത് എയർവേയ്സ്, ഇൻഡിഗോ വിമാനങ്ങളും കുവൈത്തിലേക്ക് നേരിട്ടുള്ള സർവീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല എന്നും അധികൃതർ അറിയിച്ചു.

Leave a Reply