ന്യൂഡൽഹി :സൈബർ ആക്രമണത്തെ തുടർന്ന് 45 ലക്ഷം യാത്രക്കാരുടെ സ്വകാര്യവിവരങ്ങൾ ചോർന്നതായി എയർഇന്ത്യ.ഡേറ്റാ പ്രോസസ്സിന് നേരെ ഉണ്ടായ ആക്രമണത്തിൽ ക്രെഡിറ്റ് കാർഡ്, പാസ്പോർട്ട്,ഫോൺ നമ്പറുകൾ, എന്നിവയുൾപ്പെടെയുള്ള യാത്രക്കാരുടെ സ്വകാര്യ വിവരങ്ങളാണ് ചേർന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2011 ഓഗസ്റ്റ് 26 നും 2021 ഫെബ്രുവരി 3 നും ഇടയിൽ രജിസ്റ്റർ ചെയ്ത 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങളാണ് ചേർന്നത്.

യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങൾ സംഭരിക്കുന്നതിനും, പ്രോസസ്സ് ചെയ്യുന്നതിനുമുള്ള പാസഞ്ചർ സർവീസ് സിസ്റ്റത്തിൽ ഡേറ്റ
പ്രൊസസറായ സിറ്റ പിസ്എസി ന് നേരെയുണ്ടായ സൈബർ ആക്രമണത്തിൽ ഏകദേശം 45 ലക്ഷത്തോളം പേരുടെ പേര്,ജനന തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങൾ, പാസ്പോർട്ട് വിവരങ്ങൾ,ടിക്കറ്റ് വിവരങ്ങൾ,ക്രെഡിറ്റ് കാർഡ് ഡേറ്റ എന്നിവയും ചേർന്നു. എന്നാൽ പാസ്സ്‌വേർഡ് ഡാറ്റയെ ആക്രമണം ബാധിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു.