
ഖത്തർ: ദേഹയിലേക്ക് എയര്‍ ഇന്ത്യ പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ടു. ദോഹ-മുംബൈ, മുംബൈ -ദോഹ റൂട്ടിലേക്ക് ആണ് എയര്‍ ഇന്ത്യ പുതിയ സർവീസ് നടത്തുന്നത്. യാത്രക്കാർ വേണ്ടിയുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ആഴ്ചയിൽ മൂന്ന് സർവീസുകൾ ആണ് ഈ റൂട്ടിൽ ഉണ്ടായിരിക്കുക. ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളിൽ ആയിരിക്കും എയർ ഇന്ത്യ സർവീസ് നടത്തുക.
ഒക്ടോബര്‍ 30ന് എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.45ന് ദോഹയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടും. ഇന്ത്യൻ സമയം വൈകുന്നേരം 6.45ന് ആയിരിക്കും മുംബൈയില്‍ എത്തുക. 920 റിയാലാണ് ഈ യാത്രക്ക് വേണ്ടിയുള്ള നിരക്ക് വരുന്നത്. 2023 മാര്‍ച്ച് 19 വരെ ബുക്കിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ടെന്ന് എയര്‍ലൈന്റെ വെബ്സെെറ്റിൽ പറയുന്നു.
കൂടാതെ ഡൽഹി, മുംബൈ, ദോഹ എന്നിവിടങ്ങളില്‍ നിന്നും പ്രതിവാര സര്‍വീസുകള്‍ ഉയർത്താൻ ലക്ഷ്യം വെക്കുന്നുണ്ട്. കൂടാതെ കൊല്‍ക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ആഴ്ചയില്‍ നാല് സര്‍വീസുകൾ ദുബായിലേക്ക് കൂടുതലായി നടത്താൻ തീരുമാനിക്കാനും പദ്ധതിയുണ്ട്.
ഫിഫ ലോകകപ്പ് ഖത്തറിൽ നടക്കാൻ പോകുകയാണ്. ഖത്തറിലേക്കും, ദുബായിലേക്കും കൂടുതൽ യാത്രക്കാർ കൂടാൻ ആണ് സാധ്യത. ഇത് പ്രയോജപ്പെടുത്താൻ വേണ്ടിയാണ് എയർ ഇന്ത്യ കൂടുതൽ സർവീസുകൾ പദ്ധതിയിടുന്നത്. ഖത്തര്‍ ലോകകപ്പ് കാണാൻ വേണ്ടി നിരവധി ഫുട്ബോൾ ആരാധകർ മുംബെെയിൽ നിന്നും ഖത്തറിലേക്ക് പോകും. പലരും മുംബെെ ഒരു ഇടത്താവളമായി കാണാൻ ആണ് സാധ്യത. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ സർവീസുകൾ ആരംഭിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്.
ദുബായിൽ നിന്നും ഖത്തറിൽ എത്താൻ വേണ്ടി ഒരു മണിക്കൂർ മാത്രമാണ് വേണ്ടത്. 15 ലക്ഷം സന്ദര്‍ശകരെയാണ് ലോകകപ്പ് കാണാൻ വേണ്ടി ഖത്തർ പ്രതീക്ഷിക്കുന്നത്. ഇത്രയും ആളുകൾക്ക് ഖത്തറിൽ താമസിക്കാൻ സൗകര്യമില്ല. അതിനാൽ ദുബായിൽ നിരവധി പേർ താമനസിക്കും എന്നാണ് കണക്കുക്കൂട്ടുന്നത്.