Spread the love

ജിദ്ദ: സൗദിയിൽ ആദ്യമായി എയർ ടാക്‌സി പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി നിയോമും വോളോകോപ്റ്റർ കമ്പനിയും അറിയിച്ചു. പ്രത്യേക ലൈസൻസ് നേടിയാണ് എയർ ടാക്‌സി പരീക്ഷിച്ചത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് (ഇ-വിറ്റോൾ) ആണ് എയർ ടാക്‌സി സേവനത്തിന് പ്രയോജനപ്പടുത്തുന്നത്. നിയോം കമ്പനിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും വോളോകോപ്റ്റർ കമ്പനിയും തമ്മിലുള്ള പതിനെട്ടു മാസം നീണ്ട സഹകരണത്തിനു ശേഷം നടത്തിയ പരീക്ഷണം ഒരാഴ്ച നീണ്ടുനിന്നു.

നിയോമിൽ എയർ ടാക്‌സി സേവനത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് (ഇ-വിറ്റോൾ) വാഹനം പരീക്ഷണ പറക്കൽ നടത്തുന്നു.

സൗദിയിലെ പ്രാദേശിക അന്തരീക്ഷത്തിനും വ്യത്യസ്ത കാലാവസ്ഥക്കും വേണ്ടിയുള്ള വോളോകോപ്റ്റർ വാഹനങ്ങളുടെ പ്രകടനവും പൈലറ്റില്ലാ വിമാനങ്ങളുടെ ട്രാഫിക് സിസ്റ്റവുമായുള്ള അവയുടെ സംയോജനത്തിലും പരീക്ഷണ പറക്കലുകളിൽ ഊന്നൽ നൽകി. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് വാഹനങ്ങളുടെ സുരക്ഷിത പരീക്ഷണ പറക്കലിന്റെ വിജയം സൗദി വ്യോമയാന മേഖലയുടെ പ്രയാണത്തിലെ ഒരു സുപ്രധാന വഴിത്തിരിവും വ്യോമയാന മേഖലാ തന്ത്രം കൈവരിക്കുന്ന ദിശയിലെ മറ്റൊരു ചുവടുവെപ്പുമാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്‌ലിജ് പറഞ്ഞു.

Leave a Reply