
ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ പിസിആർ പരിശോധന ഒഴിവാക്കി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ഇന്ത്യയിൽ നിന്ന് വാക്സിൻ എടുത്തവർക്കാണ് ഇളവ് നൽകിയിരിക്കുന്നത്.
ഗോ എയറിന് പിന്നാലെയാണ് എയർ ഇന്ത്യയും സമാന തീരുമാനമെടുത്തത്. ഇന്ത്യയിൽ രണ്ട് ഡോസ് വാക്സിനേഷനും പൂർത്തീകരിച്ചിരിക്കണം. യാത്രക്ക് മുമ്പ് എയർസുവിധ പോർട്ടലിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
ഇന്ത്യയിലെ വാക്സിനെടുക്കാത്തവർ 72 മണിക്കൂറിനുള്ളിലെടുത്ത പിസിആർ നെഗറ്റീവ് ഫലം അപ്ലോഡ് ചെയ്യണമെന്നും എയർ ഇന്ത്യയുടെ സർക്കുലറിൽ പറയുന്നു.