Spread the love

ലോക്ഡൗൺ സമയത്ത് കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്ക് അവരുടെ ഫോൺ ഉപയോഗം നിലനിർത്താനായി സൗജന്യം പ്രഖ്യാപിച്ച് എയർടെൽ.നേരത്തെ ജിയോയും ഉപഭോക്താക്കൾക്കായി സൗജന്യ റീച്ചാർജ് പ്രഖ്യാപിച്ചിരുന്നു.

Airtel with free offer for customers.

അതിന് പിന്നാലെയാണ് സൗജന്യ പ്രഖ്യാപനവുമായി എയർടെലും രംഗത്തെത്തിയത്. ഇതിലൂടെ എയർടെൽ 5.5 കോടിയിലധികം ഉപഭോക്താക്കളെ ശക്തികരിക്കുകയാണ് ലക്ഷ്യമിടുന്നത്. അവരിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിൽ ഉള്ളവരാണ്. ഫോൺ റീചാർജ് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലും, ബന്ധം നിലനിർത്തുന്നതിനും, ആവശ്യമുള്ളപ്പോൾ നിർണായക വിവരങ്ങൾ നൽകുന്നതിനുമായാണ് എയർടെല്ലിന്റെ ഈ സൗജന്യ പ്രഖ്യാപനം.

ഇന്ത്യയിലെ 55 ലക്ഷം ദശലക്ഷത്തിലധികം താഴ്ന്ന വരുമാനമുള്ള ഉപഭോക്താക്കൾക്ക് സൗജന്യമായി 49 രൂപയുടെ പായ്ക്കാണ് എയർടെൽ സൗജന്യമായി നൽകുന്നത്. ഇതുപ്രകാരം ഉപഭോക്താക്കൾക്ക് 100എംബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റി ഉള്ള ടോക്ക് ടൈമും ലഭിക്കും.ഇതിനു പുറമേ മറ്റൊരു സൗജന്യ പ്ലാൻ കൂടി എയർടെൽ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇരട്ടി ആനുകൂല്യങ്ങളോടെ 79 റീചാർജ് കൂപ്പണുകളും അവതരിപ്പിക്കുന്നുണ്ട്.

ആഫ്രിക്കൻ വിപണിയിലെ രണ്ടാമത്തെ വലിയ മൊബൈൽ ഓപ്പറേറ്റേഴ്സ് ആണ് എയർടെൽ. ദക്ഷിണേന്ത്യയിലെയും ആഫ്രിക്കയിലെയും 18 രാജ്യങ്ങളിലായി 45.8കോടി ഉപഭോക്താക്കളും, പ്രവർത്തനങ്ങളുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് എയർടെൽ.

Leave a Reply