ഇന്ത്യൻ ടെലികോം കമ്പനിയായ എയർടെൽ പുതിയ മെഗാ ഓഫറുകളുമായി എത്തിയിരിക്കുകയാണ്. അടുത്തിടെ രണ്ട് പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. ഈ പ്ലാനുകൾ ആക്ടിവേറ്റ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഫ്രീ കോളിങ്ങും, ഹൈ സ്പീഡ് 4 ജി ഇൻറർനെറ്റും, കൂടാതെ ഹെൽത്ത് ഇൻഷുറൻസ്( ലൈഫ് ഇൻഷുറൻസ്) ആനുകൂല്യങ്ങളും ലഭിക്കുന്നു.
4 ലക്ഷത്തിൻറെ ഇൻഷുറൻസ് 279 രൂപയ്ക്ക്
കമ്പനിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കൾ 279 രൂപയുടെ റീചാർജ് പ്ലാൻ ആക്ടീവ് ചെയ്താൽ അവർക്ക് എല്ലാദിവസവും 1.5 ജിബി ഹൈസ്പീഡ് 4 ജി ഡേറ്റയും കൂടാതെ ഏതു നെറ്റുവർക്കിലേക്കുള്ള അൺലിമിറ്റഡ് കോളിംഗ്,ദിവസവും 100 എസ്എംഎസ് അയക്കാൻ ഉള്ള സൗകര്യവും ഇവയ്ക്കൊപ്പം നാല് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും ലഭിക്കുന്നു. ലൈഫ് ഇൻഷുറൻസിനായി ഒരുതരത്തിലുമുള്ള പേപ്പറുകളും ആവശ്യമില്ല.പ്ലാനിൽ airtel xstream സബ്സ്ക്രിപ്ഷൻ ഉം ഫ്രീ ആയി നൽകുന്നു.
എന്നാൽ ദൈനംദിന പരിധി കഴിഞ്ഞാൽ ഇൻറർനെറ്റ് വേഗത കുറയും.
2 ലക്ഷത്തിന്റെ ലൈഫ് ഇൻഷുറൻസ് 179 രൂപയ്ക്ക്
179 രൂപയുടെ റീചാർജ് പ്ലാനിൽ രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസാണ് കമ്പനി ഓഫർ ചെയ്യുന്നത്. ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. 2 ജി ബി ഹൈസ്പീഡ് ഫോർ ജി ഇൻറർനെറ്റ്, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 300 എസ്എംഎസ് ഇവയ്ക്കൊപ്പം എയർടെല്ലിന്റെ എയർടെൽ എക്സ്ട്രീം ഫ്രീ സ്ക്രിപ്ഷനും ലഭ്യമാണ്.