ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും ഒന്നിച്ച് 2007 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഗുരു’. മണിരത്‌നത്തിന്റെ സംവിധാനത്തിൽ പിറന്ന ഈ ചിത്രത്തിന് ശേഷമാണ് ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നത്. ഗുരുവിന്റെ പ്രീമിയറിനായി ന്യൂയോർക്കിലെത്തിയ നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ ഐശ്വര്യ. ‘അന്ന് ഈ ദിവസം. 14 വർഷം. എന്നന്നേക്കും ഗുരു..’ താരം കുറിച്ചു.
സംവിധായകൻ മണിരത്നത്തിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവന്റെ ചിത്രീകരണത്തിരക്കിലാണ് ഐശ്വര്യ. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുന്നത്. വിക്രം നായകനാകുന്ന ചിത്രത്തിൽ കാർത്തി, ജയം രവി, ജയറാം, റഹ്മാൻ, തൃഷ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.