ആന്റെണി വര്ഗ്ഗീസ്സ്,അര്ജ്ജുന് അശോകന്,ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന”അജഗജാന്തരം ” എന്ന ചിത്രത്തിന്റെ ടെെറ്റില് ലുക്ക് പോസ്റ്റര് പ്രശസ്ത ചലച്ചിത്ര നടന് ടൊവിനോ തോമസ്സ് ,തന്റെ ഫേയ്സ് ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു. സാബുമോന്,സുധി കോപ്പ,കിച്ചു ടെല്ലസ്,ടിറ്റോ വിത്സല്,സിനോജ് വര്ഗ്ഗീസ്സ്,രാജേഷ് ശര്മ്മ,ലുക്ക്മാന്,ജാഫര് ഇടുക്കി,വിനീത് വിശ്വം,ബിറ്റോ ഡേവീസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്.
സില്വര് ബേ സ്റ്റുഡിയോസിന്റെ ബാനറില് ഇമ്മാനുവല് ജോസഫ്,അജിത് തലപ്പിള്ളി എന്നിവര് ചേര്ന്ന് നിര്മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്ജ്ജ് നിര്വ്വഹിക്കുന്നു. കിച്ചു ടെല്ലസ്,വിനീത് വിശ്വം എന്നിവര് ചേര്ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.