സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന സിനിമയ്‌ക്കു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന അജഗജാന്തരം ഫെബ്രുവരി 26 ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ മമ്മൂട്ടി പുറത്തുവിട്ടു. ഉത്സവപ്പറമ്ബിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങളുമാണ് ‘അജഗജാന്തരം’ എന്ന ചിത്രത്തിന്റെ പശ്ചാത്തലം.
ആന്റണി വര്‍ഗീസ് (പെപ്പെ) സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മമ്മൂട്ടി പുറത്തിറക്കിയ ഫസ്റ്റ് ലുക്കില്‍ ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോക്, സുധി കോപ്പ, ലുക്‌മാന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്‍ കൂടിയായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരും ഉണ്ട്.
എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സിനോജ് വര്‍ഗീസ്, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ആര്‍ട്ട് ഗോകുല്‍ ദാസ് എന്നിവരാണ്.