ഓടിടി പിടിക്കാൻ അജയ് ദേവഗണും; പ്രതിഫലം 125 കോടി
മുൻനിര താരങ്ങളുടെ ഓടിടി പ്ലാറ്റ്ഫോമുകളിലെ വെബ് സീരീസുകളെല്ലാം സൂപ്പർ ഹിറ്റാണ്.
ഏറ്റവും ഒടുവിൽ സീരീസിലേക്ക് ചേക്കേറുന്നത് ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്ഗൺ ആണ്.
രുദ്ര – ദ എഡ്ജ് ഓഫ് ഡാർക്ക് നെസ്സ് എന്ന സീരീസിലാണ് അജയ് എത്തുന്നത്. ഇംഗ്ലീഷ് സീരീസ് ലൂഥറിന്‍റെ
റീമേക്ക് ആണിത്.
സീരീസിനായി അജയ് ദേവഗൺ വാങ്ങുന്ന പ്രതിഫലമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. 125 കോടി രൂപയാണ്
താരം വാങ്ങുന്നത്. ചിത്രത്തിൽ അഭിനയിക്കുന്നതിനും പ്രമോഷനും കൂടിയാണ് ഈ പ്രതിഫലം. ആക്ഷൻഡ്രാമ ജോണറിലുള്ള
സീരീസാണ് രുദ്ര.
ആരാണ് സീരീസ് സംവിധാനം ചെയ്യുന്നത് വ്യക്തമായിട്ടില്ല. അണിയറ പ്രവർത്തകരെ ഉൾപ്പെടെ ഉടൻ
പ്രഖ്യാപിച്ചേക്കും . തെന്നിന്ത്യൻ താരം രാഷി ഖന്ന ആയിരിക്കും അജയിന്‍റെ നായികയായി എത്തുക എന്നാണ്
റിപ്പോർട്ട്. ജൂലൈ അവസാനത്തോടെ സീരീസിന്‍റെ ഷൂട്ടിങ് തുടങ്ങും. ഹൃത്വിക് റോഷൻ, അക്ഷയ് കുമാർ തുടങ്ങിയവർ
എല്ലാം അഭിനയിച്ച സീരീസുകൾ സൂപ്പർ ഹിറ്റായതിന് പിന്നാലെയാണ് അജയ് ദേവ്ഗണ്ണിന്റെയും ഓടിടി രംഗപ്രവേശം