Spread the love

എയർഫോഴ്സ് ഓഫീസറായി അജയ് ദേവ്ഗൺ; ഭുജ് റിലീസ്
ആഗസ്ത് 13ന്

ദേശസ്നേഹം വിളിച്ചോതുന്ന കഥയുമായി ‘ഭുജ്- ദ പ്രൈഡ് ഓഫ് ഇന്ത്യ’
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് റിലീസ് ചെയ്യും. 1971ലെ ഇന്ത്യ- പാക്
യുദ്ധമാണ് ചിത്രത്തിലെ പ്രമേയം. ആഗസ്ത് 13ന് ചിത്രം ഡിസ്നി ഹോട്ട് സ്റ്റാറിലാണ്
റിലീസ് ചെയ്യുന്നത്. അഭിഷേക് ധുധയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
യഥാർത്ഥ സംഭവം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള വീഡിയോ
അജയ് ദേവ്ഗൺ പുറത്തുവിട്ടു. വ്യോമസേനയിലെ സ്ക്വാഡ്രൺ ലീഡർ
വിജയ് കർണിക് എന്ന കഥാപാത്രമാണ് അജയ് ദേവ്ഗൺ എത്തുന്നത്.
രൺചോർദാസ് പാഗി എന്ന പ്രധാന കഥാപാത്രമായി സഞ്ജയ് ദത്ത്
അഭിനയിച്ചിരിക്കുന്നു.

മുന്നൂറിലധികം ഗ്രാമീണ സ്ത്രീകളെ സംഘടിപ്പിച്ച് സേനയെ സഹായിക്കുന്ന
സുന്ദർബെൻ എന്ന ശക്തയായ സ്ത്രീ കഥാപാത്രമായി സൊനാക്ഷി സിൻഹ എത്തുന്നു.
മധുപർ ഗ്രാമത്തിലെ ഈ സ്ത്രീകളുടെ സഹായത്തോടെ, രാജ്യത്തിന്‍റെ
സുരക്ഷയ്ക്കായി ഒരു എയർബേസ് പുനർനിർമിക്കുകയാണ് അജയിന്‍റെ കഥാപാത്രം
സ്ക്വാഡ്രൺ ലീഡർ വിജയ്. ആമി വിർക്ക്, നോറ ഫത്തേഹി, ശരദ് ഖേൽക്കർ
എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.

Leave a Reply