Spread the love

മലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി.അടുത്തിടെയാണ് താരം ജന്മദിനം ആഘോഷിച്ചത്.നിരവധി ആരാധകരുള്ള താരത്തിന്റെ സൗന്ദര്യമാണ് പ്രധാന ആഘർഷണം.മമ്മൂട്ടിയും അജയ് വാസുദേവും അടുത്ത സുഹൃത്തുക്കളാണ്.മാസ്റ്റർ പീസ്,രാജാധിരാജ,ഷൈലോക്ക് തുടങ്ങിയ അജയിയുടെ മൂന്ന് ചിത്രത്തിലും മമ്മൂട്ടിയായിരുന്നു നായകൻ.ഇപ്പോഴിതാ പലരും ഒരു വിമർശനമായി ഉന്നയിക്കാറുളള മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച്‌ തുറന്നു പറയുകയാണ് അജയ്

പലരും പറയാറുള്ളതാണ് മമ്മൂക്കയുടെ ദേഷ്യത്തെ കുറിച്ച്‌.സാധാരണ ഒരു മനുഷ്യന് ദേഷ്യം വരില്ലേ,സങ്കടം വരില്ലേ, പല തരം ഇമോഷൻസിലൂടെ അയാൾ കടന്നു പോകില്ലേ.അതുപോലെ തന്നെയാണ് മമ്മൂക്കയും.അദ്ദേഹവും ഒരു സാധാരണ മനുഷ്യൻ തന്നെയാണ്.ദേഷ്യപ്പെടേണ്ട സമയത്ത് അദ്ദേഹം ദേഷ്യപ്പെടും.ഇനി അഥവാ അങ്ങനെ ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെ അത് ഏറെ സ്നേ​ഹമുള്ളവരുടെ അടുത്ത് മാത്രമേ ഉള്ളൂ എന്നതാണ്.ഇഷ്ടപ്പെടാത്ത കാര്യം കണ്ടാൽ പ്രതികരിക്കുന്ന ആളാണ് മമ്മൂക്ക.എന്നാൽ അതുപോലെ തന്നെ സ്നേഹമുള്ള ആളാണ് മമ്മൂക്ക

ഒരു സംവിധായകൻ എന്നതിലുപരി ഒരു കട്ട മമ്മൂക്ക ഫാൻ എന്ന നിലയിലാണ് സിനിമകൾ ചെയ്തിട്ടുള്ളത്.ഒരു ആരാധകനെന്ന നിലയിൽ ഞാൻ ഒരു മമ്മൂട്ടി ചിത്രം കാണുമ്പോൾ അതിലെങ്ങനെ മമ്മൂക്കയെ കാണണം,എങ്ങനെ അദ്ദേഹത്തെ അവതരിപ്പിക്കണം,ഫൈറ്റ് എങ്ങനെ വേണം,എവിടൊക്കെ കൈ അടിക്കണം എന്നുണ്ടാവുമല്ലോ.അതുപോലെ തന്നെയാണ് ഞാനെന്റെ മൂന്ന് ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.ആരാധകനായി തന്നെയാണ് കഥകൾ കണ്ടെത്തിയതും.ഇനിയും മമ്മൂക്കയ്ക്കൊപ്പം ധാരാളം ചിത്രങ്ങൾ ചെയ്യണമെന്നും അജയ് പറയുന്നു

Leave a Reply