ദൃശ്യം രണ്ടാം ഭാഗം ചര്‍ച്ചകളില്‍ നിറഞ്ഞ നില്‍ക്കുകയാണ്. കഥയിലെ സംശയങ്ങളും പുതിയ സാധ്യതകളും തുറന്നെഴുതി ഒട്ടേറെ പോസ്റ്റുകളും ഫെയ്സ്ബുക്കില്‍ കാണാം. അക്കൂട്ടത്തില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് ദൃശ്യം ഒന്നാം ഭാഗത്ത് അജിത്ത് കൂത്താട്ടുകുളം എന്ന നടന്‍ ഉണ്ട് എന്നത്. രണ്ടാം ഭാഗത്തില്‍ സാക്ഷി പറയുന്ന ആളാണ് അജിത് കൂത്താട്ടുകുളം.
ആദ്യ ഭാഗത്ത് പശുക്കുട്ടിയുടെ ജഡം പുറത്തെടുമ്പോൾ മൂക്ക് െപാത്തി നില്‍ക്കുന്ന ജനക്കൂട്ടത്തില്‍ അജിത്ത് ഉണ്ട് എന്നായിരുന്നു ആ കണ്ടെത്തല്‍.
അജിത്തിന്റെ വാക്കുകള്‍
അങ്ങനെ ഞാനും കേട്ടു. പക്ഷേ അത് ഞാന്‍ അല്ല. ദൃശ്യം തിയറ്ററില്‍ കണ്ട പരിചയമേ എനിക്കുള്ളൂ. ഞാന്‍ ആ ഷൂട്ടിങ് പരിസരത്തുപോലും പോയിട്ടില്ല. ദൃശ്യത്തിന്റെ മാത്രമല്ല മറ്റ് സിനിമകളുടെ ലൊക്കേഷനുകളില്‍ ഒന്നും പോയി ഇങ്ങനെ നിന്നിട്ടില്ല. എന്നെപ്പോലെയുള്ള വേറെ ആരെയോ കണ്ടിട്ട് ആളുകള്‍ വെറുതെ പറയുന്നതാണ്. ഞാന്‍ ആദ്യമായാണ് ജീത്തു സാറിന്റെ സിനിമയില്‍ അഭിനയിക്കുന്നത്. ദൃശ്യത്തില്‍ കണ്ടത് മറ്റാരെയോ ആണ്.