Spread the love
എകെജി സെന്‍റര്‍ ആക്രമണക്കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു; ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി

ജൂൺ മുപ്പതിന് രാത്രി 11.45 ഓട് കൂടിയാണ് മോട്ടോർ ബൈക്കിൽ തനിച്ചെത്തിയ ആൾ പൊലീസ് കാവലുള്ള സിപിഎം ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്.

എകെജി സെൻ്ററിലേക്ക് സ്കൂട്ടറില്‍ എത്തിയ ആൾ സ്ഫോടക വസ്തു എറിഞ്ഞിട്ട് 23 ദിവസമായി.

ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.

അൻപതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

എകെജി സെന്‍റര്‍ ആക്രമണത്തിന് ഉപയോഗിച്ചത് ഉഗ്രസ്ഫോടന ശേഷിയില്ലാത്ത വസ്തുക്കളെന്നാണ് ഫൊറൻസികിന്‍റെ പ്രാഥമിക നിഗമനം.

സ്ഥലത്ത് നിന്ന് ഫൊറൻസിക്കിന് കിട്ടിയത് ഗൺ പൗഡറിന്‍റെ അംശം മാത്രമാണ്. ലോഹചീളുകളോ, കുപ്പി ചില്ലുകളോ സ്ഫോടക വസ്തുവിനൊപ്പം ഉപയോഗിച്ചിട്ടില്ലെന്നാണ് ഫൊറൻസികിന്‍റെ പ്രാഥമിക നിഗമനം.

നാടൻ പടക്കത്തിന് സമാനമായ സ്ഫോടക വസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് കരുതുന്നത്.

Leave a Reply