Spread the love
അക്ഷരനഗരിക്ക് തിലകക്കുറിയായി അക്ഷരമ്യൂസിയം: ശിലാസ്ഥാപനം

അക്ഷരനഗരിയുടെ പേര് അന്വർത്ഥമാക്കുംവിധം ഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും ഊന്നൽ നൽകി സാഹിത്യ പ്രവർത്തക സഹകരണസംഘത്തിന്റെ നേതൃത്വത്തിൽ കോട്ടയത്ത് അക്ഷരമ്യൂസിയം നിർമിക്കുന്നു. നാട്ടകം മറിയപ്പള്ളിയിൽ എംസി റോഡരികിലുള്ള നാലേക്കർ സ്ഥലത്താണ് 25000 ചതുരശ്രയടി വിസ്തീർണത്തിൽ അക്ഷരമ്യൂസിയം നിർമിക്കുക. പുസ്തകം തുറന്നു വച്ച മാതൃകയിലാണ് കെട്ടിടത്തിന്റെ രൂപകൽപന. നാളെ (ഫെബ്രുവരി 25 വെള്ളി) വൈകിട്ട് നാലിന്‌ നാട്ടകത്തുള്ള ഇന്ത്യാപ്രസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ അക്ഷരമ്യൂസിയത്തിന്റെ ശിലാസ്ഥാപനം സഹകരണ, രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.
സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹ്, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ, സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ (ക്രഡിറ്റ്) എം. ബിനോയ്കുമാർ, ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ) അജിത്കുമാർ, സഹകരണ യൂണിയൻ കോട്ടയം സർക്കിൾ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, നഗരസഭാംഗം എബി കുന്നേപ്പറമ്പിൽ, ഭരണസമിതിയംഗം എം.ജി. ബാബുജി എന്നിവർ പങ്കെടുക്കും.

Leave a Reply