പാന്‍മസാല പരസ്യത്തില്‍ നിന്ന് പിന്മാറി അക്ഷയ് കുമാര്‍. ഭാവിയിൽ പുകയില വസ്തുക്കളുടെ പ്രചാരണത്തിനിറങ്ങില്ലെന്നും നിലവില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്യങ്ങളുടെ കരാർ കാലാവധി കഴിഞ്ഞാൽ പിൻമാറുമെന്നും അക്ഷയ് വ്യക്തമാക്കി. ആരാധകരോട് അദ്ദേഹം മാപ്പു ചോദിച്ചു. ഒരിക്കലും പുകയില ഉൽപന്നങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന നടന്റെ പഴയകാല അഭിമുഖം എടുത്തുകാട്ടി സമൂഹമാധ്യമങ്ങളിലുയർന്ന വിമർശനമാണ് അക്ഷയ് തീരുമാനം മാറ്റാൻ കാരണം.