ക്രിസ്മസ് ആഘോഷത്തിലാണ് പൃഥ്വിരാജിന്റേയും സുപ്രിയയുടേയും രാജകുമാരി അല്ലി. താരുപുത്രി സാന്താ ക്ലോസിന് അയച്ച കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അമ്മയുടെ സോഫയില്‍ വന്നിരുന്നു തന്റെ സന്ദേശേ കേള്‍ക്കണം എന്നാണ് അല്ലി കത്തില്‍ പറഞ്ഞിരിക്കുന്നത്. സുപ്രിയയാണ് മകളുടെ കത്ത് ആരാധകര്‍ക്കായി പങ്കുവെച്ചത്.
ഹായ് സാന്ത, ദയവായി മമ്മയുടെ സോഫയില്‍ ഇരുന്ന് എന്റെ സന്തേശം കേള്‍ക്കൂ. ഫ്രോസണ്‍ സിനിമയിലെ അന്ന ഡോളിനെ എനിക്ക് തരണം. പ്ലീസ്- അല്ലി കുറിച്ചു. ഞങ്ങളുടെ മരത്തിന് അടിയില്‍ ഉണ്ടായിരുന്ന കത്താണ് ഇത് എന്നു പറഞ്ഞുകൊണ്ടാണ് സുപ്രിയ കത്ത് പോസ്റ്റ് ചെയ്തത്.
കൂടാതെ താന്‍ ഒരു അന്ന ഡോളിനെ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ജാനുവരിയില്‍ മാത്രമേ എത്തുകയൊള്ളൂ എന്നും സുപ്രിയ പറയുന്നു. മകള്‍ക്കുവേണ്ടി മറ്റൊരു സമ്മാനം തനിക്ക് ഒരുക്കിവച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അല്ലി വളരെ സ്പെഷ്യലാണെന്നും അതുകൊണ്ടാണ് എല്‍സയുടെ പാവയെ ചോദിക്കാതെ അന്നയുടേത് ചോദിച്ചതെന്നും ഒരാള്‍ കമന്റ് ചെയ്തു. അല്‍സയുടെ പാവ അല്ലിയുടെ കയ്യിലുള്ളതുകൊണ്ടാണ് ഇതെന്നായിരുന്നു സുപ്രിയയുടെ മറുപടി.