
ആലപ്പുഴ ബൈപാസ് തുറന്നിട്ട് ഒരു വര്‍ഷം; പൊലിഞ്ഞത് ഒന്‍പത് ജീവനുകള്‍. 35 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പിതൃസഹോദരനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ 11 വയസുകാരിയാണ് ഇന്നലെ മരിച്ചത്. 2021 ജനുവരി 28ന് ബൈപാസ് ഉദ്‌ഘാടനം ചെയ്‌ത ദിവസം കാറുകള്‍ കൂട്ടിയിടിച്ച് സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആറു പേര്‍ക്ക് പരുക്കേറ്റിരുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചെറുതും വലുതുമായ അഞ്ചു അപകടങ്ങളില്‍ 12 പേര്‍ക്ക് പരുക്കേറ്റു. 2021 ജനുവരി 27നാണ് ബൈപാസ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.